സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ഹോം എന്ന സിനിമയെ തീർത്തും ഒഴിവാക്കിയതിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ് രംഗത്ത്. നിരവധി സെലിബ്രിറ്റികൾ അടക്കമാണ് ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയത്. അപ്പോഴൊക്കെ ഇന്ദ്രൻസിനെ പ്രതികരണം എന്താണെന്നറിയാൻ ആരാധകർക്കും ആകാംക്ഷയായിരുന്നു .ഇപ്പോഴിതാ മാധ്യമങ്ങളോട് ഇന്ദ്രൻസ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയാണ്
ചിത്രത്തിൻറെ നിർമ്മാതാവായ വിജയ് ബാബു ഒരു കേസില്‍ പ്രതിയായി എന്ന് വെച്ച് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ ചിത്രത്തെ ഒഴിവാക്കാനുള്ള കാരണങ്ങൾ ആദ്യമേ കണ്ടുപിടിച്ചിട്ടുണ്ട് കുടുംബത്തിൽ ആരെങ്കിലും ഒരു കുറ്റം ചെയ്തിട്ടുണ്ട് എന്ന് വെച്ച് കുടുംബത്തിലെ എല്ലാവരെയും പിടിച്ചുകൊണ്ടുപോകാൻ സാധിക്കില്ലല്ലോ ? വിജയ് ബാബുകേസിൽ അത് ആരോപണമായി ഇപ്പോഴും നിലനിൽക്കുകയാണ് വിധി ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല ആ സാഹചര്യത്തിൽ ഈ ചിത്രത്തെ ഒഴിവാക്കിയത് തികച്ചും സങ്കടകരമായ കാര്യം ആണ് എന്നും തനിക്ക് അവാർഡ് കിട്ടാത്തതിൽ അല്ല പക്ഷേ സിനിമയെ പരിഗണിക്കാത്തതിൽ വലിയ വിഷമം ഉണ്ട് എന്ന് ഇന്ദ്രൻസ് അറിയിച്ചു.
കലയെ കലയായിട്ടാണ് കാണേണ്ടത്
കലയെ കശാപ്പു ചെയ്യുകയല്ല വേണ്ടത് എന്നും ഒരു കുട്ടി തെറ്റ് ചെയ്താല്‍ എല്ലാവരെയും അടിക്കുമോ? എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ ചിത്രമെന്നും ഇന്ദ്രൻസ് പ്രതികരിച്ചു.