Friday, March 29, 2024
HomeMalayalamFilm Newsഎന്തുകൊണ്ട് ദിലീഷ് പോത്തനെ മികച്ച സംവിധായകൻ ആക്കി !!! ജൂറി നൽകിയ ഉത്തരം ഇതാ

എന്തുകൊണ്ട് ദിലീഷ് പോത്തനെ മികച്ച സംവിധായകൻ ആക്കി !!! ജൂറി നൽകിയ ഉത്തരം ഇതാ

2010ൽ പുറത്തിറങ്ങിയ 9 കെകെ റോഡ് എന്ന സിനിമയിലൂടെ അസോസിയേറ്റ് ഡയറക്ടറായി കരിയർ ആരംഭിച്ചുകൊണ്ട് ഇപ്പോൾ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടനും സംവിധായകനും നിർമ്മാതാവുമാണ് ദിലീഷ് പോത്തൻ. കേരള ചലച്ചിത്ര പുരസ്കാര നിറവിൽ ദിലീഷ് പോത്തൻ എത്തിനിൽക്കുമ്പോൾ അഭിനന്ദനങ്ങളുമായി മലയാളസിനിമയിലെ പ്രമുഖരാണ് എത്തിയത് .എന്തുകൊണ്ടാണ് ദിലീഷ് പോത്തനെ മികച്ച സംവിധായകൻ ആക്കി എന്ന ചോദ്യത്തിന് ജൂറി നൽകുന്ന ഉത്തരമിതാണ്.
ഹിംസാത്മകമായ ആണധികാര വ്യവസ്ഥ ഇന്ന് നിലനിൽക്കുന്ന ഒരു കുടുംബ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് മനുഷ്യൻറെ മനസ്സിൻറെ ചിന്തകളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രഭാഷയുടെ ശില്‍പ്പഭദ്രമായ പ്രയോഗത്തിനാണ് ദിലീഷ് പുരസ്‌കാരത്തിന് അര്‍ഹനായതെന്ന് ജൂറി രേഖപ്പെടുത്തുന്നു.

2021 പുറത്തിറങ്ങിയ ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ചിത്രത്തിലൂടെയാണ് അദ്ദേഹം മികച്ച സംവിധായകനായത് .
ആമസോൺ പ്രൈം വീഡിയോ ലൂടെ ആയിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്, ജോജി സ്വീഡിഷ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (SIFF 2021) മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു ,ജോജി യിലെ മികച്ച പ്രകടനത്തിന് സ്വഭാവ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത് ഉണ്ണിമായ ആണ്. പശ്ചാത്തല സംഗീതത്തിന് ജസ്റ്റിന്‍ വര്‍ഗീസും പുരസ്‌കാരത്തിന് അര്‍ഹനായി.

സയ്യിദ് മിര്‍സ അധ്യക്ഷനായ ജൂറിയിലേക്ക് 29 സിനിമകളാണ് പ്രാഥമിക ജൂറി നിർണയിച്ചത്. 142 ചിത്രങ്ങളാണ് അവാർഡിൽ ഇൽ പരിഗണിക്കപ്പെട്ടത്. 31 സിനിമകളാണ് ഏറ്റവുമൊടുവിൽ തിരഞ്ഞെടുക്കപ്പെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments