Saturday, April 27, 2024
HomeMalayalamFilm Newsഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ: നടൻ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ച് രമ്യനമ്പീശൻ

ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ: നടൻ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ച് രമ്യനമ്പീശൻ

ഇന്ദ്രൻസും മഞ്ജുപിള്ളയും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളായി കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു ഹോം. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിനുശേഷം  അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. മികച്ച നടനായി ജോർജിനെയും ബിജു മേനോനെയുമാണ് തെരഞ്ഞെടുത്തത്. എന്നാൽ ഹോം എന്ന സിനിമയിലെ ഇന്ദ്രൻസ് അഭിനയം ജൂറി അംഗങ്ങൾ കണ്ടില്ലേ എന്നായിരുന്നു ആരാധകരുടെ ചോദ്യം ‘ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എം ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ നടി രമ്യ നമ്പീശനും ഹോമിലെ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ എന്ന തലക്കെട്ടോടുകൂടിയാണ് രമ്യ നമ്പീശൻ പോസ്റ്റ് ഇട്ടിരിക്കുന്നത്.  ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം ശ്രദ്ധേയമായത്, രമ്യ നമ്പീശന്റെ വാക്കുകൾ ആരാധകരും അംഗീകരിക്കുകയാണ് ,ഇതൊരു 100% നീതി പുലർത്താത്ത അവാർഡ് വാർഡ് ചടങ്ങ് ആണെന്ന് ആരാധകർ കൂട്ടിച്ചേർത്തു.

ജോജുവിന് പുരസ്കാരം കൊടുത്തതാണ് ഏറ്റവുമധികം വിമർശനത്തിന് വഴിവെച്ചത്. ആർക്കറിയാം എന്ന ചിത്രത്തിലെ മികവുറ്റ പ്രകടനത്തിലാണ് ബിജു ബിജു മേനോൻ അവാർഡ് സ്വന്തമാക്കിയത് മധുരം നായാട്ട് തുടങ്ങിയ ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അവാർഡ് നേടിയെടുത്തത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments