Friday, March 29, 2024
HomeMalayalamFilm Newsവിവിധ ഭാവങ്ങളിൽ മഞ്ജു!!! ജാക്ക് ആൻഡ് ജില്ലിലെ പുതിയ ഗാനം : വീഡിയോ

വിവിധ ഭാവങ്ങളിൽ മഞ്ജു!!! ജാക്ക് ആൻഡ് ജില്ലിലെ പുതിയ ഗാനം : വീഡിയോ

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് എൻ ജിൽ. ചിത്രത്തിൻറെ റിലീസ് തീയതി കഴിഞ്ഞദിവസം മരുന്നു അണിയറപ്രവർത്തകർ പോസ്റ്റുകളിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിൻറെ ലിറിക്കൽ വീഡിയോ ആണ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സിതാരയാണ് ഗാനമാലപിച്ചിരിക്കുന്നത് ,മ്യൂസിക് ചെയ്തിരിക്കുന്നത് ഗോപീസുന്ദറും, വരികൾ എഴുതിയത് ഹരിനാരായണനുമാണ്.

, ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ, കാളിദാസ് ജയറാം, ഇന്ദ്രൻസ്, നെടുമുടി വേണു, അജു വർഗീസ്, രമേഷ് പിഷാരടി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ജാക്ക് എൻ ജിൽ. മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് എൻ ജിൽ മെയ് 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യു ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം അറിയിച്ചത്. പ്രത്യക്ഷത്തിൽ ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി ആണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ജാക്ക് ആൻഡ് ജിൽ ഉറുമി, അനന്തഭദ്രം എന്നിവ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും ,പുറത്തുവിട്ട വീഡിയോയ്ക്ക് നിരവധി നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത് . മഞ്ജുവാര്യരുടെ വിവിധ ഭാവങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments