Friday, April 26, 2024
HomeMalayalam45 കിലോ ഭാരം ഒറ്റക്ക് ഉയർത്തി തീവ്രമായ വർക്കൗട്ടു മായി സമാന്ത റൂത്ത് പ്രഭു

45 കിലോ ഭാരം ഒറ്റക്ക് ഉയർത്തി തീവ്രമായ വർക്കൗട്ടു മായി സമാന്ത റൂത്ത് പ്രഭു

നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സൗത്ത് ഇന്ത്യയിലും തെന്നിന്ത്യയിലും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സാമന്ത റൂത്ത് പ്രഭു. ഒരു ഫിറ്റ്‌നസ് ഫ്രീക്ക് ആയ നടിക്ക് ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ,  തീവ്രമായ വർക്ക്ഔട്ട് വീഡിയോകളാൽ സമാന്ത വാർത്തകളിൽ ഇടം പിടിക്കുകയാണ്,
സാമന്ത തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലേക്ക് ആണ് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചത് .  ജിമ്മിലെ പരിശീലകന്റെ സഹായത്തോടെ 45 കിലോ ഭാരം ഉയർത്തുന്നതാണ് വീഡിയോയിൽ ഉൾപ്പെടുത്തിയത് . കൂടാതെ മേക്കപ്പില്ലാതെ സമാന്തയെ കണ്ടതിലും ആരാധകർ സന്തോഷത്തിലാണ്.

ശിവ നിർവാണയുടെ പേരിടാത്ത ചിത്രത്തിനായി വിജയ് ദേവരകൊണ്ടയ്‌ക്കായി സാമന്ത ഇത്രയും ദിവസം ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു . വിഡി 11 എന്നാണ് ശിവ നിർവാണ സംവിധാനം ചെയ്യുന്നത്. കശ്മീരിനെ പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത് ,ചിത്രത്തിന്റേ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല .

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും രവിശങ്കർ യളമഞ്ചിലിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹൃദയം ഫെയിം സംഗീതസംവിധായക ഹിഷാം അബ്ദുൾ വഹാബ് ആണ്. ഹിഷാമിൻറെ ആദ്യ തെലുങ്ക് അരങ്ങേറ്റം കൂടിയാണ്. സമാനതയുടെ അണിയറയിൽ ഒരുങ്ങി ക്കൊണ്ടിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രങ്ങളാണ്.ഗുണശേഖറിന്റെ പുരാണകഥയായ ശാകുന്തളം, യശോദ, ബോളിവുഡ് ചിത്രം സിറ്റാഡൽ, ഹോളിവുഡ് ചിത്രം അറേഞ്ച്മെന്റ്സ് ഓഫ് ലവ് എന്നിവയും പുറത്തിറങ്ങാൻ ഇരിക്കുകയാണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments