Categories: Film NewsMalayalam

ബേസിൽ ജോസഫ് നായകനാകുന്ന ‘ജയ ജയ ജയ ജയ ഹേ ‘ : ഷൂട്ടിങ്ങ് പുരോഗമിക്കുന്നു

പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച
ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ജയ ജയ
ജയ ജയഹേ’.  ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത് . ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധാനം ചെയ്യുന്നത് വിപിൻദാസ് ആണ്. വിപിൻദാസ് മറ്റു ചിത്രങ്ങൾ മുത്തുഗൗ, അന്താക്ഷരി തുടങ്ങിയവയാണ്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.അമൽ പോൾസനാണ് സഹ നിർമ്മാണം. ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ തുടങ്ങിയവരാണ്.

ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്നത് കൊല്ലത്തിന് പരിസരപ്രദേശങ്ങളിൽ ആണ്, പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത് ,കൂടാതെ ഒരു കോമഡിഎന്റെർറ്റൈനറാണ് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത് ,ക്യാമറ കൈകാര്യം ചെയ്യുന്നത് ബബ്ലു അജുവാണ്. ,ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു .സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ കല – ബാബു പിള്ള,ചമയം സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം അനീവ്സു രേന്ദ്രൻ,ധനകാര്യം അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം ശ്രീക്കുട്ടൻ, വാർത്താ പ്രചരണം ജിനു അനിൽ കുമാർ, വൈശാഖ് വടക്കേവീട്തുടങ്ങിയവരാണ്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

5 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago