Categories: Film NewsMalayalam

എല്ലാ ഈഗോയും മാറ്റിവെച്ച് തന്നിലെ അഭിനേത്രിയെ പുതുക്കുന്ന തിരക്കിലാണ് മഞ്ജുവാര്യർ: ജയസൂര്യ

ജയസൂര്യയും  മഞ്ജുവാര്യരും കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരി ആവാസ് സുനോ .ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫാമിലി എൻറർ ടൈനർ എന്ന രീതിയിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൽ മഞ്ജു വാര്യർക്ക് ഒപ്പമുള്ള അഭിനയമുഹൂർത്തങ്ങളെ കുറിച്ച് മനസ്സുതുറന്ന് സംസാരിക്കുകയാണ് ജയസൂര്യ. മാതൃഭൂമിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു താരം ചിത്രത്തെക്കുറിച്ചും മഞ്ജുവിനെക്കുറിച്ചും സംസാരിച്ചത്.

മഞ്ജുവാര്യരുടെ കരിയറിലെ ഏറ്റവും മികച്ചതായി നിൽക്കുന്ന ചിത്രങ്ങളിലൊന്നായിരുന്നു പത്രം. വർഷങ്ങൾക്ക് മുൻപ് പത്രം എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി ജയസൂര്യ അഭിനയിച്ചിട്ടുണ്ട്.  ഷൂട്ടിംഗ് നടക്കുന്ന എന്ന ദിവസങ്ങളിലെല്ലാം എല്ലാം താൻ മഞ്ജുവിനെ കാണാൻ ലൊക്കേഷനിൽ   എത്തിയിരുന്നു, അന്നായിരുന്നു ആദ്യമായി കണ്ടത്.  അന്ന് മുതൽ അവരുടെ കടുത്ത ആരാധകനായിരുന്നു ,വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു .മാത്രമല്ല താൻ കണ്ടിട്ടുള്ളതിൽ വച്ച്  പോസിറ്റീവായ ഒരു വ്യക്തിയാണ് , ലൊക്കേഷനിൽ വന്നാലും പോസിറ്റീവായ കാര്യങ്ങൾ മാത്രമേ മഞ്ജു സംസാരിക്കാറുള്ളൂ.

സീനിയർ ആക്ടർ എന്ന ഈഗോ മാറ്റിവെച്ച് സംവിധായകൻ പറയുന്നത് അനുസരിച്ച് മാത്രമേ മഞ്ജു പ്രവർത്തിക്കാറുള്ളൂ. ഓരോ സീനും മഞ്ജു അഭിനയിക്കുന്നത് കാണുമ്പോൾ തന്നെ വളരെ രസമാണ് , സീനുകളും വളരെ നാച്ചുറൽ ആയി കൈകാര്യം ചെയ്യാൻ മഞ്ജുവിന് ഒരു കഴിവ് തന്നെ ഉണ്ട് – എന്നായിരുന്നു ജയസൂര്യ പറഞ്ഞത്

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

4 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago