സംസ്ഥാന പുരസ്കാരങ്ങൾ അടക്കം നിരവധി അംഗീകാരങ്ങൾ നേടി മലയാള സിനിമയുടെ ഭാഗമായ നടൻ ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ‘ജോണ്‍ ലൂതറി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 27ന് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒഫീഷ്യലായി ജയസൂര്യയാണ് വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. അഭിജിത്ത് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ ഛായാഗ്രഹണം നിർവഹിച്ചത്
റോബി വര്‍ഗീസ് രാജ് ആണ് .
ജയസൂര്യയ്ക്ക് പുറമേ ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് . അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍ എന്നിവരാണ്.
കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍. ആക്ഷന്‍ ഫീനിക്‌സ് പ്രഭു. സംഗീതം ഷാന്‍ റഹ്മാന്‍. കൂടാതെ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത്.