Friday, April 26, 2024
HomeMalayalamഒരുമിച്ചെടുത്ത സെൽഫി വീട്ടിൽ കാണിക്കാൻ സ്മാർട്ട്‌ഫോണില്ല: ആരാധികയ്ക്ക് സർപ്രൈസ് നൽകി ജയസൂര്യ

ഒരുമിച്ചെടുത്ത സെൽഫി വീട്ടിൽ കാണിക്കാൻ സ്മാർട്ട്‌ഫോണില്ല: ആരാധികയ്ക്ക് സർപ്രൈസ് നൽകി ജയസൂര്യ

മലയാള സിനിമയുടെ പ്രിയപ്പെട്ട നായകൻ ജയസൂര്യയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. പ്രിയപ്പെട്ട ആരാധികയ്ക് ജയസൂര്യ നൽകിയ സർപ്രൈസ് ഗിഫ്റ്റ് ആരാധകരും ഏറ്റെടുക്കുന്നത്.

പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് മലയാളത്തിലെ പ്രിയപ്പെട്ട നടൻ ജയസൂര്യ ഒരു സമ്മാനം ഒരുക്കിയത്. ജയസൂര്യ കടയിൽ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിൻറെ ആരാധികക്ക് കൂടെ നിന്ന് ഒരു ചിത്രം എടുക്കണമെന്ന് ഉണ്ടായിരുന്നു ,പക്ഷേ ആ ചിത്രം വീട്ടുകാരെ കാണിക്കാൻ പുഷ്പയുടെ കയ്യിൽ ഒരു സ്മാർട്ട് ഉണ്ടായിരുന്നില്ല, ഈ വിവരം അറിഞ്ഞുകൊണ്ടായിരുന്നു ജയസൂര്യ ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകിയത് .

കടയിൽ നിന്നും പോകുന്നതിനു മുമ്പ് തന്റെ ഫോണിൽ എടുത്ത ഫോട്ടോ ഫ്രെയിം ചെയ്ത് പുഷ്പക് നൽകുകയും ചെയ്തു, സ്മാർട്ട്ഫോൺ ഇല്ല എന്നറിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ആളെ പുറത്തുവിട്ടു കൊണ്ടായിരുന്നു ഈ ചിത്രം ഫ്രെയിം ചെയ്യിച്ചു കൊണ്ടുവന്നത് , വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു ,നിരവധി കമൻറുകൾ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇത് ആദ്യമായിട്ടല്ല ആരാധകർക്ക് താരം ഗിഫ്റ്റ് നൽകുന്നത് ,ഈ ഗിഫ്റ്റ് വലിയതാണ്, അങ്ങയുടെ നന്മ കാണുമ്പോൾ ഒരായിരം സന്തോഷങ്ങൾ നൽകുന്നുവെന്നും ആരാധകർ കമൻറുകളിൽ അറിയിച്ചു.ജയസൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരി ആവാസ് സുനോ ,ചിത്രത്തിൽ മഞ്ജു വാര്യരും ശിവദ മലയാളത്തിലെ നിരവധി താരങ്ങളും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments