എന്ന് സ്വന്തം ജാനകി കുട്ടി, നിറം, ദീപസ്തംഭം മഹാശ്ചര്യം , പഞ്ചാബി ഹൗസ് എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജോമോൾ. അഭിനയ രംഗത്തു നിന്നും ഏറെക്കാലമായി ഇടവേള എടുത്തിരിക്കുന്ന ജോമോളുടെ ഏറ്റവും പുതിയ നൃത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറൽ ആയി മാറുന്നത് . നടി നിരഞ്ജന അനൂപ് ഒപ്പമാണ് ജോമോൾ നൃത്തം ചെയ്തിരിക്കുന്നത് .നടിതന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
തൻറെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും മലയാളത്തിലെ പ്രിയപ്പെട്ട നടിയുമായ ജോമോൾപ്പം നൃത്തം പ്രാക്ടീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് എന്നായിരുന്നു നിരഞ്ജന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ആയിരങ്ങളാണ്.
1997-ൽ, പുറത്തിറങ്ങിയ ജോമോൾ കേന്ദ്രകഥാപാത്രമായി എത്തിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡുകളിൽ നിന്നുള്ള പ്രത്യേക ജൂറി പരാമർശവും സ്വന്തമാക്കി.പിന്നീട് മലയാളത്തിലെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ ഭാഗമാകാൻ ജോമോൾക്ക് സാധിച്ചിട്ടുണ്ട് .ഒരുകാലത്ത് യുവനടിമാരിൽ ശ്രദ്ധേയയായ താരം മലയാളത്തിലെ പ്രിയങ്കരരായ എല്ലാ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
View this post on Instagram