Categories: MalayalamSocial Media

കാത്തിരിപ്പ് കഴിഞ്ഞു കണ്മണി എത്തി:  കാജൽ അഗർവാൾ അമ്മയായി

ബോളിവുഡിലെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട നടി  കാജൽ അഗർവാളിനും ഭർത്താവ് ഗൗതം കിച്ച്‌ലുവിനും ആൺകുഞ്ഞ് പിറന്നു.  സഹോദരി വഴിയാണ് ഈ വാർത്ത മാധ്യമങ്ങളിലൂടെ എത്തിയത്. താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ഈ വർഷം ജനുവരിയിലാണ് കാജൽ സോഷ്യൽ മീഡിയയിലൂടെ താൻ ഗർഭിണിയാണ് എന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്.  അപ്പോൾ തന്നെ ഭർത്താവുമൊത്ത് ഉള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. പിന്നീട് ഗർഭകാലത്തെ കുറിച്ചുള്ള സന്തോഷ നിമിഷങ്ങൾ ഒക്കെ താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു, അതിനിടയ്ക്ക് ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധ നേടുകയും ചെയ്തു.

വാർത്ത പുറത്തുവന്നപ്പോൾ തന്നെ നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വരെ താരം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. ഫോട്ടോഷൂട്ടുകൾ ഏറ്റവും പുതിയതായി പങ്കുവെച്ചിരുന്നു. കുഞ്ഞിനെ കാത്തിരിക്കുകയാണെന്നും ഇനിയുള്ളത് സന്തോഷ നിമിഷങ്ങൾ ആണ് എന്നും താരം പറഞ്ഞിരുന്നു.

2020 ലായിരുന്നു കാജൽ വിവാഹിതയായത്. താരത്തിന്റെ ഭർത്താവുമായി നീണ്ടനാളത്തെ പരിചയമായിരുന്നു, ഇരുവരും കുട്ടിക്കാലം തൊട്ടേ അടുത്തറിയുന്നവർ ആയിരുന്നു ,ഒടുവിൽ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു എന്നായിരുന്നു താരം പ്രേക്ഷകരെ അറിയിച്ചത്. വാർത്ത പുറത്ത് വന്നപ്പോൾ തൊട്ട് അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ് എന്നാണ് ബന്ധുക്കൾ അറിയിച്ചത്. വാർത്താ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത് .അതുപോലെതന്നെ നിരവധി മാധ്യമങ്ങൾ ആണ് കാജൽ അമ്മയായ വാർത്ത റിപ്പോർട്ട് ചെയ്തത് .

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

3 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago