Categories: MalayalamSocial Media

ഷൂട്ടിങ്ങിനായി പണിത വീടുകൾ പൊളിച്ചു മാറ്റാതെ മത്സ്യത്തൊഴിലാളികൾക്ക് നൽകി സൂര്യ

തമിഴകത്തിലെ പ്രിയപ്പെട്ട സംവിധായകൻ ബാലയുടെ ഏറ്റവും പുതിയ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുപൂർത്തിയാക്കിയിരിക്കുന്നത്.സിനിമക്കായി പണിത വീടുകള്‍ പൊളിച്ചു മാറ്റാതെ മത്സ്യ തൊഴിലാളികള്‍ക്ക്  നല്‍കി നടന്‍ സൂര്യ വാർത്തകളിൽ ഇപ്പോൾ ഇടം പിടിക്കുകയാണ്. ഇതിനുമുമ്പും നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ചെയ്ത് സൂര്യ തമിഴ് നാടിൻറെ  കൈയ്യടി നേടിയിട്ടുണ്ട്. ബാലയുടെ സംവിധാനത്തില്‍ കടല്‍ പശ്ചാത്തലമായി ഒരുങ്ങുന്ന പുതിയ സിനിമക്കായി കടൽത്തീരത്ത്  ഇട്ട സെറ്റാണ് പൊളിച്ചുകളയാതെ മത്സ്യതൊഴിലാളികള്‍ക്ക് തന്നെ നല്‍കി താരം മാതൃകയായത്.

ചിത്രത്തിനായി കന്യാകുമാരിയിൽ ആണ് വലിയൊരു ഗ്രാമം തന്നെ പ്രൊഡക്ഷൻ സൃഷ്ടിച്ചിരുന്നത് ,ഷൂട്ടിംഗ് പൂർത്തിയായാൽ സെറ്റ് പൊളിച്ചു നീക്കുകയായിരുന്നു സാധാരണ പതിവ്, പക്ഷേ ഇതിനു പകരമാണ് സെറ്റ് നിർമ്മിച്ച വീടുകൾ പാവങ്ങൾക്ക് നൽകി ഇവർ മാതൃകയായത്, വലിയ മുതൽ മുടക്കിലാണ് ഈ സെറ്റ് നിർമ്മിച്ചിരിക്കുന്നത്. ആവശ്യക്കാർ വീട് കൈവിട്ടു നൽകിയാണ് സൂര്യ വാർത്തകളിൽ ഇടം പിടിച്ചത്.

ഇതുപോലെ നിരവധി പ്രവർത്തനങ്ങൾ ചെയ്ത് സൂര്യ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങളാണ് പലർക്കും ലഭിക്കുന്നത്. അതുപോലെ തന്നെ സൂര്യയുടെ ഭാര്യയായ ജ്യോതികയും സഹോദരനായ നടൻ കാർത്തിക്കും സന്നദ്ധ സംഘടനയുടെ അംഗമാണ് .

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

1 day ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago