Friday, March 29, 2024
HomeMalayalamഒരു രക്ഷയും ഇല്ലാത്ത എനർജി!! തകർത്താടി ബിന്ദു പണിക്കരുടെ മകൾ കല്യാണി

ഒരു രക്ഷയും ഇല്ലാത്ത എനർജി!! തകർത്താടി ബിന്ദു പണിക്കരുടെ മകൾ കല്യാണി

മലയാള സിനിമയിൽ സജീവമായി നിന്ന നടിമാരിലൊരാളാണ് ബിന്ദുപണിക്കർ .ഇപ്പോഴും മലയാളസിനിമയിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ബിന്ദുപണിക്കർ കൂടുതൽ സജീവമായി കൊണ്ടിരിക്കുകയാണ്. മകൾ കല്യാണിയും മലയാളികൾക്ക് പ്രിയങ്കരിയാണ്.

നൃത്ത വീഡിയോകളിൽ കൂടെയായിരുന്നു കല്യാണി പ്രേക്ഷകശ്രദ്ധ നേടിയെടുത്തത് ,ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ തിളങ്ങുന്ന താരങ്ങളിലൊരാളാണ് കല്യാണിയും. അമ്മയെപ്പോലെ അഭിനയരംഗത്ത് അല്ല കല്യാണി തിളങ്ങിയത്, നൃത്ത രംഗത്ത് നിരവധി വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ആയിരുന്നു കല്യാണി ആരാധക ശ്രദ്ധനേടിയെടുക്കുന്നത്. ഇപ്പോഴത്തെ ഏറ്റവും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സുഹൃത്തുമൊത്തുള്ള വീഡിയോയ്ക്ക് പതിനായിരക്കണക്കിന് ആളുകളാണ് കമൻറുകളും ലൈക്കുകളും നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് കല്യാണിയ്ക് ഉള്ളത്. അഭിനയരംഗത്തേക്ക് വരുന്ന കാര്യത്തിൽ താരം ഇതുവരെ ഉറപ്പ് നൽകിയിട്ടില്ല ,നൃത്തലോകമാണ് പ്രിയപ്പെട്ടത് എന്നായിരുന്നു കല്യാണി പല അഭിമുഖങ്ങളിലും പറഞ്ഞത് .

സായി കുമാറും ബിന്ദു പണിക്കറും കല്യാണം കഴിച്ചത് ഒക്കെ വാർത്തകളിൽ ഇടംപിടിച്ച ആയിരുന്നു ,പക്ഷേ ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നത് ‘അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ബന്ധം അവസാനിപ്പിച്ച കാര്യം വ്യക്തമാക്കിയത്. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് ബിജു ആയിരുന്നു, ആ ബന്ധത്തിലുള്ള മകളാണ് കല്യാണി, പിന്നീട് ആണ് സായികുമാറിനെ ന വിവാഹം ചെയ്തത്.

 

View this post on Instagram

 

Shared post on

RELATED ARTICLES
- Advertisment -

Most Popular

Recent Comments