ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മികവുറ്റ സംവിധായകരിൽ ഒരാളാണ് എസ്.എസ്. രാജമൗലി. അദ്ദേഹത്തിൻറെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് RRR.
ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് രാജമൗലി യുടെ ഏറ്റവും പുതിയ ചിത്രവും .ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് രാജമൗലി എന്ന സംവിധായകൻ പാൻ ഇന്ത്യയിലെ മികവുറ്റ സംവിധായകരിലൊരാളായത് അദ്ദേഹം തയ്യാറാക്കുന്ന ഏതൊരു ചിത്രവും ബോക്സ്ഓഫീസിൽ വിസ്മയം തീർക്കുകയാണ്. എന്നാൽ അദ്ദേഹത്തിൻറെ കൂടെ പ്രവർത്തിക്കുന്ന അഭിനേതാക്കൾക്ക് ഒരു നല്ല കാലം അല്ല എന്നാണ് പാപ്പരാസികൾ പറയുന്നത്. രാജമൗലി ശാപം എന്ന പേരുകൂടി പാപ്പരാസികൾ ഇതിനെ വിളിക്കുന്നുണ്ട്.
രാജമൗലിയുടെ ബാഹുബലി ചിത്രങ്ങളിലെ നായകനായിരുന്ന തെന്നിന്ത്യയിലെ സൂപ്പർ താരമായിരുന്നു പ്രഭാസ്. ബാഹുബലി ചിത്രത്തിനുശേഷം വേണ്ടത്ര വിജയങ്ങൾ ഇതുവരെ നേടാൻ പ്രഭാസിന് കഴിഞ്ഞിട്ടില്ല. അദ്ദേഹം പിന്നീട് അഭിനയിക്കുന്ന ചിത്രങ്ങൾ ഒന്നും ബോക്സോഫീസിൽ തിളങ്ങുന്നവ ആയിരുന്നില്ല .
RRR ചിത്രത്തിലെ നായകനായിരുന്നു റാം ചരൺ ചരണും ഇതേ അവസ്ഥ തന്നെ, രാജമൗലിക്കൊപ്പം പ്രവർത്തിക്കുന്ന നായകനും സംവിധാന സംരംഭത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിൽ ഹിറ്റ് നേടില്ല എന്ന് ചൂണ്ടിക്കാണിക്കാനാണ് പാപ്പരാസികൾ ഇഷ്ടപ്പെടുന്നത്. RR R-ൽ ഒരു ചെറിയ വേഷം ചെയ്ത അജയ് ദേവ്ഗന് പോലും പിന്നീട് വിജയം ഉള്ള ചിത്രം വന്നിട്ടില്ല