Friday, April 26, 2024
HomeMalayalamഅമ്മയെ പോലെയല്ല, നയൻതാരയെ പോലെ വലിയ നടി ആവണം ! കുറുമ്പു നിറഞ്ഞ ഉത്തരങ്ങളുമായി കണ്മണി...

അമ്മയെ പോലെയല്ല, നയൻതാരയെ പോലെ വലിയ നടി ആവണം ! കുറുമ്പു നിറഞ്ഞ ഉത്തരങ്ങളുമായി കണ്മണി കുട്ടി

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടി മുക്തയുടെ മകളും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. കിയാര എന്ന കണ്മണി കുട്ടി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ കുട്ടി താരമാണ്. സുരാജ് വെഞ്ഞാറമൂടും അതിഥി രവിയും ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രത്തിൽ എത്തുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്,

ചിത്രവുമായി ബന്ധപ്പെട്ട് നിരവധി പ്രൊമോഷൻ ഇൻറർവ്യൂ കളിൽ കണ്മണി ഇപ്പോൾ താരം സജീവം ആവുകയാണ്, അടുത്തയിടെ കണ്മണി ഒരു ഇൻറർവ്യൂയിന് വന്നിരുന്നു ,അഭിമുഖത്തിലൂടെ അമ്മയും മകളും ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു. മകളുടെ സിനിമ അരങ്ങേറ്റം വലിയ ആകാംക്ഷയോടെ കൂടിയാണ് നോക്കിക്കാണുന്നത് എന്ന് മുക്ത തുറന്നുപറഞ്ഞു ,ആദ്യമായി അഭിനയിക്കുന്നത് കൊണ്ട് ഒരുപാട് ടെൻഷൻ ഉണ്ടായിരുന്നുവെന്നും നല്ലൊരു ടീമിനൊപ്പം ആണ് മകൾ ആദ്യമായി ചെയ്തത് എന്ന സന്തോഷമാണ് തങ്ങൾക്കുള്ളത് എന്നും താരം പറഞ്ഞു.

അമ്മയെപ്പോലെ നല്ലൊരു നടി ആവണോ റിമി ടോമിയെ പോലെ നല്ലൊരു ഗായിക ആവണോ എന്ന ചോദ്യത്തിന് തനിക്ക് നയൻതാരയെ പോലെ വലിയൊരു നടി ആവണം എന്നായിരുന്നു കണ്മണിയുടെ ഉത്തരം, മുക്ത ഇതുകേട്ട് ചിരിക്കുകയും വലിയ വലിയ ആഗ്രഹങ്ങൾ ആണ് ഇപ്പോഴുള്ളത് എന്നും താരം തുറന്നുപറഞ്ഞു. ഇൻസ്റ്റഗ്രാമിൽ റീൽ സ് വളരെ ഭംഗിയായി ചെയ്യുന്നത് കണ്ടപ്പോഴാണ് അഭിനയത്തിൽ മകൾക്ക് താല്പര്യമുണ്ട് എന്ന് തോന്നിയത് അങ്ങനെയാണ് ഈ ചിത്രത്തിലേക്കുള്ള ഓഡിഷന് പങ്കെടുത്തത് ,തുടർന്ന് തെരഞ്ഞെടുക്കുകയായിരുന്നു എന്നും താരം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments