Friday, April 26, 2024
HomeMalayalamപറഞ്ഞതെല്ലാം വ്യക്തതയില്ലാത്ത കാര്യങ്ങൾ :  കാവ്യാമാധവൻ വീണ്ടും കുരുക്കിലേക്ക്

പറഞ്ഞതെല്ലാം വ്യക്തതയില്ലാത്ത കാര്യങ്ങൾ :  കാവ്യാമാധവൻ വീണ്ടും കുരുക്കിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യമാധവന് ഇന്നലെയായിരുന്നു അന്വേഷണസംഘം ആലുവയിലെ പത്മ സരോവരത്തിൽ വെച്ച് ചോദ്യം ചെയ്തത് . മൊഴിയിൽ പൊരുത്തക്കേടുകൾ കാരണംനടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചന കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

മൊഴി അന്വേഷണസംഘം ഇന്ന് ആയിരിക്കും വ്യക്തമായി പരിശോധിക്കുക .മൊഴികളിലെ ചില പൊരുത്തക്കേടുകളാണ് അന്വേഷണസംഘത്തിന് ശ്രദ്ധയിൽ നിലവിൽ പെട്ടിരിക്കുന്നത്. ഇതുകാരണമാണ് വീണ്ടും ചോദ്യം ചെയ്യുക എന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത് .

ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി അടക്കമുള്ളവരുടെ അനുമതിയോടെയാകും തുടര്‍ നടപടികള്‍ എന്നാണ് ആണ് അറിയിച്ചത്.
ആക്രമിക്കപ്പെട്ട  നടിയോട് കാവ്യാമാധവന് എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്നും അതെന്തുകൊണ്ടാണെന്ന് തുടങ്ങിയ കാര്യങ്ങളിലേക്ക് ആണ്അന്വേഷണ അധികൃതർക്ക് കൂടുതൽ വ്യക്തത അറിയേണ്ടത്.മുന്നോട്ടുള്ള നീക്കത്തിൽ കാവ്യയുടെ മൊഴി നിർണായകമാണ് എങ്കിൽ മാത്രം വീണ്ടും ചോദ്യം ചെയ്താൽ മതി എന്നായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. 4മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കാവ്യ മാധവൻറെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments