Thursday, April 25, 2024
HomeMalayalamനീന്തൽകുളത്തിൽ വിക്കിയെ കെട്ടിപ്പിടിച്ച് കത്രീന !!! പൂൾ ചിത്രങ്ങൾ ഏറ്റെടുത്ത് ബോളിവുഡ്

നീന്തൽകുളത്തിൽ വിക്കിയെ കെട്ടിപ്പിടിച്ച് കത്രീന !!! പൂൾ ചിത്രങ്ങൾ ഏറ്റെടുത്ത് ബോളിവുഡ്

ഭർത്താവ് വിക്കി കൗശലിനൊപ്പമുള്ള പ്രണയ നിമിഷം പങ്കിട്ടുകൊണ്ട് കത്രീന കൈഫ്. മനോഹരമായ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധിപേരാണ് താരത്തിന് കമൻറുകൾ ഉമായി രംഗത്തെത്തിയത് . ചിത്രത്തിൽ, ഇരുവരും പൂളിൻറെ നടുവിൽ പോസ് ചെയ്യുന്നതായി കാണാം. പോസ്റ്റ് പങ്കിട്ടുകൊണ്ട്, നടി അതിന് അടിക്കുറിപ്പ് നൽകി, “ഞാനും എന്റെയും”, തുടർന്ന് രണ്ട് ഹാർട്ട് ഇമേജുകളും നൽകിയാണ് താരം പ്രണയാർദ്രമായ ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം. രാജസ്ഥാനിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം ആഡംബരമായി നടത്തിയത്.

 ബോളിവുഡ് ഏറെ ആകാംക്ഷയോടെ നോക്കി കണ്ട ഒരു താരവിവാഹം കൂടിയായിരുന്നു ഇരുവരുടെയും. വിവാഹത്തിനുശേഷം താരങ്ങൾ ഓരോ സന്തോഷ നിമിഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

കത്രീന കൈഫ് പോസ്റ്റ് പങ്കിട്ടതിന് തൊട്ടുപിന്നാലെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ആരാധകരും എല്ലാം കമൻറ് ബോക്സിൽ ആശംസകൾ കൊണ്ട് നിറയ്ക്കുകയായിരുന്നു, “നിങ്ങൾ രണ്ടുപേർക്കും പൂർണതയുള്ള കമിതാക്കൾ എന്നായിരുന്നു ആരാധകർ കമൻറുകൾ ആയി നൽകിയത്,സിം സ്യൂട്ടിലായിരുന്നു കത്രീന ചിത്രങ്ങളിൽ ഉണ്ടായിരുന്നത്. ഇതിനുമുമ്പും നിരവധി ചിത്രങ്ങൾ കത്രീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങൾ ഭർത്താവിനൊപ്പം ആയതുകൊണ്ട് തന്നെ ആരാധകരും സ്വീകരിക്കുകയായിരുന്നു, നിരവധി പേജുകളിൽ ആണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments