Categories: Film NewsMalayalam

മാസ്സ് എന്ന് പറഞ്ഞാൽ മാസ്സ് കാ ബാപ്പ്: കെ.ജി.എഫ് 2 കണ്ട പ്രേക്ഷക പ്രതികരണം

ഇന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റോക്കി ഭായുടെ രണ്ടാംവരവ് ആഘോഷമാക്കുകയാണ് ആരാധകർ.   കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൻറെ ഫാൻസ് ഷോകൾ ഉൾപ്പെടെ ഗംഭീര തരംഗമാണ് തീർത്തിരിക്കുന്നത് .ചിത്രത്തിൻറെ ഒന്നാംഭാഗം പോലെ തന്നെ പ്രതീക്ഷകളെ ഒന്നാകെ തൂക്കി അടിച്ചിരിക്കുകയാണ് എന്നാണ് ആരാധകരുടെ പ്രതികരണം.

2018 ല്‍ ആദ്യഭാഗം സൈലന്റായി വന്ന് അടിച്ചത് പോലെയല്ല ഇത്തവണ വൻ ഹൈപ്പോടു കൂടിയാണ് അണിയറപ്രവർത്തകർ ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് .
ശ്രമങ്ങൾ എല്ലാം രോമാഞ്ചം ഉണ്ടാക്കി എന്നാണ് ആരാധകരുടെ അഭിപ്രായം. താരങ്ങളുടെ  സ്‌ക്രീന്‍ പ്രസന്‍സ് ഗംഭീരമായി എന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.

മാത്രമല്ല ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണമെന്നും  വലിയൊരു തീയറ്റർ എക്സ്പീരിയൻസ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് എന്നുമാണ് ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം പറയുന്നത്. ബി.ജി.എമ്മും പാട്ടുകളും സിനിമയുടെ ആസ്വാദനത്തെ മികച്ചതാക്കി എന്ന് പ്രേക്ഷകർ കൂട്ടിച്ചേർക്കുന്നു.പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമ  ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിൽ യഷിനെ കൂടാതെ , സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

8 hours ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

2 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

2 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago