ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ കാരൈകുടിയിൽ നടന്നിരുന്ന ചിത്രീകരണം പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ഉത്തർ പ്രദേശിലാണ് നടക്കുക. ഹിറ്റ് മേക്കർ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. കിംഗ് ഓഫ് കൊത്തയുടെ മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു.
ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫേറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്. ദുൽഖറിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവഹിക്കുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. ജേക്സ് ബിജോയും ഷാൻ റഹ്മാനും ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – പ്രതീക്ഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.