Categories: Film NewsMalayalam

മക്കൾ  ചോദിച്ചില്ല ,പക്ഷേ അലംകൃത ക്ഷണിച്ചപ്പോൾ സന്തോഷമായി: താരപുത്രിയെ കുറിച്ച് മല്ലിക

മലയാള സിനിമാ പ്രേക്ഷകർക്ക്  ഏറ്റവും ഇഷ്ടപ്പെടുന്ന താര കുടുംബങ്ങളിൽ ഒന്നാണ് നടൻ പൃഥ്വിരാജിന്റെത്.  സുകുമാരനും മല്ലികയും പൂർണിമയും പ്രിഥ്വിരാജും ഇന്ദ്രജിത്തും എല്ലാം മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരങ്ങളാണ്. ഒരു കാലത്ത് മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തു കൊണ്ട് ശ്രദ്ധനേടിയ മല്ലിക സുകുമാരൻ ഇന്നും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ്. മകൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലൂടെ മല്ലികയും ഇപ്പോൾ കയ്യടികൾ നേടാറുണ്ട് . ഏറ്റവും പുതിയതായി നൽകിയ അഭിമുഖത്തിൽ മല്ലിക മക്കളെ കുറിച്ച് വാചാലയായി.

പൃഥ്വിരാജിനൊപ്പം അഭിനയിച് പുറത്തിറങ്ങാനിരിക്കുന്ന മല്ലികയുടെ ഏറ്റവും പുതിയ ചിത്രം ഗോൾഡ് ആണ്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത് നയൻതാരയാണ്.  അൽഫോൺസ് പുത്രനാണ് ചിത്രത്തിൻറെ സംവിധാനം. ഇതിനു മുൻപ് പൃഥ്വിയുടെ  സംവിധാനത്തിൽ പുറത്തു വന്ന ബ്രോഡാഡിയിൽ  മികച്ചൊരു വേഷം മല്ലികയ്ക്ക് ഉണ്ടായിരുന്നു. അതുപോലെ തന്നെ തൻറെ കരിയറിലെ ഏറ്റവും കൂടുതൽ കയ്യടി നേടിയത് സാറാസിലെ  കഥാപാത്രമായിരുന്നു എന്നായിരുന്നു അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞത്.

പൃഥ്വിരാജ് എന്ന നടനെ കുറിച്ചും താരം മനസ്സുതുറന്നു .നല്ലൊരു മകനാണ് എന്നും അച്ഛൻറെ എല്ലാ ഗുണങ്ങളും മക്കൾക്ക് രണ്ടുപേർക്കും കിട്ടിയിട്ടുണ്ട് എന്നായിരുന്നു അമ്മയുടെ വാക്കുകൾ .പൃഥ്വിരാജിന്റെ മകൾ അലംകൃത യെക്കുറിച്ചും മല്ലിക സംസാരിച്ചു. ക്രിസ്മസ് ദിനത്തിൽ അല്ലി വീട്ടിൽ വന്നിരുന്നു ആ സമയം മല്ലികയോട് താൻ എന്താണ് ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുന്നത് എന്നായിരുന്നു അലംകൃത ചോദിച്ചത് .ഞങ്ങളോടൊപ്പം വന്ന് കേക്ക് കട്ട് ചെയ്ത് സന്തോഷം ആക്കാം എന്നായിരുന്നു അലങ്കൃത യുടെ വാക്കുകൾ.  മക്കൾ പോലും ഇതേപോലെ പറഞ്ഞിട്ടില്ല എന്നും താരം രസകരമായി മല്ലിക അഭിമുഖത്തിൽ പറഞ്ഞുവെച്ചു അല്ലിയുടെ ചിന്തകളെ കുറിച്ചും അവളുടെ കഴിവുകളെക്കുറിച്ച് മല്ലിക അഭിമുഖത്തിലൂടെ പ്രേക്ഷകരോട് പറഞ്ഞു.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

18 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

18 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago