Categories: Film NewsMalayalam

ഇവന്റെയൊക്കെ ജീവിതമാണ് പൊളി: ആരാധകർ അത് കണ്ട് കമൻറ് ഇടുമ്പോൾ മറുഭാഗത്ത് ഞാൻ 3 ദിവസം ഉറങ്ങിയിട്ടുണ്ടാവില്ല: ടോവിനോ തോമസ്

ടോവിനോ തോമസ് നായകനായി ആഷിക് അബു അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമായിരുന്നു നാരദൻ. മികച്ച അഭിപ്രായങ്ങളോടു കൂടി ചിത്രം മലയാളികൾ സ്വീകരിച്ചു കഴിഞ്ഞു. ഒരു മാധ്യമ പ്രവർത്തകന്റെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം. വളരെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ ഇടകലർത്തി മാധ്യമ പ്രവർത്തകരുടെ ഓൺ സ്ക്രീൻ ജീവിതവും ഓഫ് സ്ക്രീൻ ജീവിതവും  വളരെ മനോഹരമായാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.

ചിത്രത്തിൽ ടോവിനോ തോമസിനെ കൂടാതെ ഷറഫുദ്ദീൻ , വിജയരാഘവൻ, ജോയ് മാത്യു ,അന്ന ബെൻ തുടങ്ങി നീണ്ട നിരയും അണിനിരന്നിരുന്നു. ചിത്രത്തെ കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടോവിനോ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ നേരിടേണ്ടി വരുന്ന സൈബർ അറ്റാക്കുകളെ കുറിച്ചും തുറന്നു പറയുകയായിരുന്നു. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന താൻ പല സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ അവിടുന്ന് പകർത്തുന്ന മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. പക്ഷേ ഈ ചിത്രങ്ങളൊക്കെ കണ്ട് അതിൻറെ താഴെ ചിലർ ഇടുന്ന കമൻറുകൾ കാണുമ്പോൾ സത്യത്തിൽ രസകരമായി തോന്നുന്നും . ഇതൊക്കെയാണ് ജീവിതം, ഇതുപോലെയൊക്കെ ജനിച്ചാൽ മതിയായിരുന്നു’… ചിലരുടെ കമൻറുകൾ ഇങ്ങനെയാണ്. എന്നാൽ ആ കമൻറുകൾ ഇടുന്ന അതേസമയം താൻ മറുഭാഗത്ത് മൂന്നുദിവസം ഉറങ്ങിയിട്ടുണ്ടാവില്ല. സന്തോഷകരമായ നിമിഷവും ബുദ്ധിമുട്ടുകൾ നിറഞ്ഞ നിമിഷവും പ്രേക്ഷകർ കാണാറില്ല.

മനുഷ്യന്മാരെ പോലെ തങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ടുകളും വിഷമതകളും ഒക്കെ ജീവിതത്തിൽ അനുഭവിക്കുന്നവരാണ്.
സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്ന ചില വ്യാജ വാർത്തകൾ കാണുമ്പോൾ തങ്ങൾക്കും ഒരുപാട് വിഷമങ്ങൾ ഉണ്ടാകാറുണ്ട് ,സ്വകാര്യ ജീവിതത്തിലേക്കുള്ള എത്തി നോട്ടങ്ങളും വളരെ പ്രയാസമേറിയതാണ് എന്ന് ടോവിനോ അഭിമുഖത്തിലൂടെ കൂട്ടിച്ചേർത്തു.

ICG Malayalam

Recent Posts

ഡാ.. ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ല..! ‘ഗര്‍ര്‍ര്‍…’ൻ്റെ രസകരമായ ടീസർ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി…

19 hours ago

‘പർദ്ദ’ ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒരുങ്ങുന്നു; അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത എന്നിവർ പ്രധാന വേഷങ്ങളിൽ

ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭമായി പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’…

19 hours ago

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

7 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago