Categories: Film NewsMalayalam

മകനെ എന്തിന് അഭിനയിപ്പിക്കുന്നു പഠിക്കാൻ വിട്ടു കൂടെ: വർഷങ്ങൾക്കുശേഷം അയാൾ മമ്മൂട്ടിക്ക് കൊടുത്ത മറുപടി

മലയാള സിനിമ എന്നും സ്നേഹത്തോടെ വിളിക്കുന്ന മെഗാ സ്റ്റാറാണ് മമ്മൂട്ടി. മമ്മൂട്ടി യോടൊപ്പം തന്നെ മകനും നിരവധി ആരാധകരാണ്. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തെന്നിന്ത്യയിലും ദുൽഖർസൽമാൻ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. അച്ഛനെ പോലെ തന്നെ സൗന്ദര്യവും അഭിനയ മികവും മകനുമുണ്ട്. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളുമായി  താരം ഇന്ത്യൻ സിനിമയിലെ തന്നെ യുവതാരനിരയിൽ ശ്രദ്ധേയനാണ്.  ഇപ്പോൾ മമ്മൂട്ടിയുടെ  പ്രത്യേക മാഗസിനിലൂടെ ഒരിക്കൽ മലയാളത്തിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ സോണി ശ്രീകുമാർ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ചും ദുൽഖറിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടിയുടെ മുഖത്തുനോക്കി മകനെ എന്തിന് അഭിനയിപ്പിക്കുന്നു പഠിക്കാൻ വിട്ടു കൂടെ എന്ന് ചോദിച്ച് ഒരാളാണ് സോണി ശ്രീകുമാർ.  പണ്ട് നൊമ്പരത്തിപ്പൂവ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകൾ ആയിട്ട് അഭിനയിച്ചത് ശ്രീകുമാറിൻറെ മകൾ സോണിയ ആയിരുന്നു.  ലൊക്കേഷനിൽ മകൾ സോണിയയെ കൊണ്ടു വന്നപ്പോഴാണ് ആ പടത്തിലെ നായകൻ ആയ മമ്മൂട്ടി മകളെ എന്തിനാണ് അഭിനയിപ്പിക്കുന്നത് പഠിപ്പിച്ചു കൂടെ എന്ന് ചോദിച്ചത്. ഇതിന് മറുപടി ആയിട്ടാണ് ശ്രീകുമാർ ചോദ്യം വർഷങ്ങൾക്ക് ശേഷം തിരിച്ചു ചോദിച്ചത്.

പുതിയ ചിത്രങ്ങളുടെ പ്രമോഷനായി ദുൽഖർ സൽമാൻ  അഭിമുഖത്തിൽ വന്നാൽ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു ചോദ്യം പതിവാണ്, അച്ഛനെക്കുറിച്ച് പറയാനും മകന് നൂറുനാവാണ് , അതു പോലെതന്നെ മമ്മൂട്ടിയുടെ അഭിമുഖത്തിൽ ദുൽഖറിനെ കുറിച്ചും പറയാറുണ്ട് .അപ്ഡേറ്റുകളുടെ ഫാഷ തെ  കാര്യത്തിലും ബാപ്പച്ചി തന്നെയാണ് മുന്നിൽ എന്നാണ് എപ്പോഴും ദുൽഖർ അഭിപ്രായപ്പെടുന്നത്. ഇരുവരെയും ഒരുമിച്ച് ഒരു സ്ക്രീനിൽ കാണാനാണ് ആരാധകർ എപ്പോഴും കാത്തിരിക്കാറുള്ളത്. അങ്ങനെ ഒരു ചിത്രം ഉടൻ എത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷയും.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

4 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

1 month ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago