സുന്‍ദീപ് കിഷൻ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമായ മൈക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. പാൻ ഇന്ത്യൻ ചിത്രം ആയാണ്’മൈക്കിൾ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സുൻദീപിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതി,ഗൗതം മേനോൻ,ദിവ്യാൻഷ കൗശിക്,വരലക്ഷ്മി ശരത്കുമാർ,വരുൺ സന്ദേശ് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ഒക്കെ ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം തെലുങ്ക്,തമിഴ്,കന്നഡ, മലയാളം,ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുമെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. ഈ ചിത്രം ഒരു ഫാന്റസി ചിത്രമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല .
ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി യുടെയും, കരൺ സി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഭരത് ചൗദരി, പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . സംവിധാനം ചെയ്യുന്നത് രഞ്ജിത് ജയക്കൊടി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശിവ ചെറി, പി ആർ ഒ-എ എസ് ദിനേശ്,ശബരി എന്നിവരാണ്.