Thursday, April 25, 2024
HomeMalayalamലൂക്കയ്ക്ക് ഒന്നാം പിറന്നാൾ സമ്മാനം ഒരുക്കി ജി പി !!!| സർപ്രൈസായി മിയയും...

ലൂക്കയ്ക്ക് ഒന്നാം പിറന്നാൾ സമ്മാനം ഒരുക്കി ജി പി !!!| സർപ്രൈസായി മിയയും ഭർത്താവും

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും മിയയും. അവതാരക രംഗത്താണ് ഗോവിന്ദ് പത്മസൂര്യ ഏറ്റവുമധികം തിളങ്ങിയിരിക്കുന്നത് .ഇപ്പോൾ താരം തെലുങ്ക് സിനിമ മേഖലയിലേക്ക് കടന്നിട്ടുണ്ട്. മലയാളത്തിൽ ഒരുപിടി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. എങ്കിലും താരം ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത് മിനിസ്ക്രീൻ ഷോകളിൽ അവതാരകൻ ആയിട്ടാണ്.

ഇപ്പോൾ യൂട്യൂബ് ചാനലിൽ ഉൾപ്പെടെ താരം സജീവമായി രംഗത്തുണ്ട് .മിയയും അതുപോലെതന്നെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ,വിവാഹിതയായത് മകൻ ജനിച്ചതും ഒക്കെ വാർത്തകളിൽ ഇടംപിടിച്ച ഒന്നായിരുന്നു .മിയയുടെ മകൻറെ പേര് ലൂക്ക എന്നാണ്. ഈ മെയ് നാലിന് മോന് ഒരു വയസ്സ് ആവുകയാണ്.

അതിനോടനുബന്ധിച്ച് ഗോവിന്ദ് പത്മസൂര്യ കുഞ്ഞിന് നൽകുന്ന സമ്മാനമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പേളി മാണിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഗോവിന്ദ് പത്മസൂര്യ. മകൾക്ക് ഒരു വയസ്സായപ്പോൾ ഒരു കവർ സോങ്ങ് നൽകികൊണ്ട് പിറന്നാളാശംസകൾ നൽകിയിരുന്നു. ഇപ്പോൾ ലൂക്കയ്ക്കും അതുപോലെതന്നെ ഒരു ഗാനം ആണ് താരം ഒരുക്കിയിരിക്കുന്നത്. പക്ഷെ ഗാനം ആലപിക്കുന്നത് മിയ ആണ്. അമ്മ മകന് നൽകുന്ന സമ്മാനമാണ് ഇത് എന്നായിരുന്നു ജീ പി യൂട്യൂബ് ചാനൽ പറഞ്ഞത്.

മിയയുടെ ഭർത്താവിൻറെ പേര് അശ്വിൻ ഫിലിപ്പ് എന്നാണ്, ഇരുവരുടെ വിവാഹമൊക്കെ കോവിഡ് കാലത്തായിരുന്നു, മകൻ ജനിച്ചതും കോവിഡ് കാലത്തു തന്നെയായിരുന്നു ,മകൻറെ ഓരോ ചെറിയ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments