Friday, April 26, 2024
HomeMalayalamവെല്ലുവിളിച്ചവരെ ചെരിഞ്ഞു നിന്ന് കീഴ്പ്പെടുത്തിയ താരചക്രവർത്തി!!! പ്രിയപ്പെട്ട ലാലിന് ജന്മദിന ആശംസകളുമായി മമ്മൂട്ടി

വെല്ലുവിളിച്ചവരെ ചെരിഞ്ഞു നിന്ന് കീഴ്പ്പെടുത്തിയ താരചക്രവർത്തി!!! പ്രിയപ്പെട്ട ലാലിന് ജന്മദിന ആശംസകളുമായി മമ്മൂട്ടി

മലയാളത്തിൻറെ മെഗാ നടൻ മോഹൻലാലിന്റെ പിറന്നാൾ ആഘോഷം ആണ് സോഷ്യൽ മീഡിയയിൽ എങ്ങും. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ താരത്തിന് ആശംസകളുമായി വന്നിരിക്കുകയാണ്, ഇപ്പോഴിതാ അദ്ദേഹത്തിൻറെ ജന്മദിനത്തിൽ ആശംസകള്‍ അറിയിച്ച് മമ്മൂട്ടി രംഗത്ത് എത്തി, ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്ന് ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ എഴുതി.

മോഹന്‍ലാല്‍ തന്റെ 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെ താരവും ഭാര്യയും കേക്ക് മുറിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട് ,മമ്മൂട്ടിയുടെ ആശംസയും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. താരരാജാക്കന്മാർ ഒരു ശത്രുതയും കൂടാതെ എല്ലാ ആഘോഷങ്ങളിലും ഒരുമിച്ചിരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു എന്നായിരുന്നു ആരാധകർ പറഞ്ഞത്. ട്വിറ്ററില്‍ HBDMohanlal എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങാണ്. മോഹൻലാലിൻറെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് 12th മാൻ.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വില്‍ത്ത് മാനാ’ണ് മികച്ച അഭിപ്രായത്തോടെ മുന്നേറുന്നത്. മെയ് 20നാണ് ചിത്രം ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിൻറെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ എലോണ്‍’, ‘മോണ്‍സ്റ്റര്‍’ എന്നിവയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments