Saturday, April 27, 2024
HomeMalayalamവധുവായി അണിഞ്ഞൊരുങ്ങി മൈഥിലി : വിവാഹ ആശംസകളുമായി സിനിമാലോകം

വധുവായി അണിഞ്ഞൊരുങ്ങി മൈഥിലി : വിവാഹ ആശംസകളുമായി സിനിമാലോകം

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വെച്ചാണ് വിവാഹം നടന്നത്. വൈകിട്ട് കൊച്ചിയിൽ സിനിമാ സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും എന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

മൈഥിലി എന്ന പേര് താരം സിനിമയിൽ സജീവമായതിനു ശേഷം മാറ്റിയതാണ്. യഥാർത്ഥത്തിൽ തൻറെ പേര്
ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി സിനിമാ മേഖലയിൽ സജീവമായത്.

മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി, കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി താരം ഒരു ഗായിക കൂടിയാണ്. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്. വിവാഹ വാർത്ത പുറത്തു വന്നതു മുതൽ നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

 

View this post on Instagram

 

A post shared by Unni (@unnips)

RELATED ARTICLES
- Advertisment -

Most Popular

Recent Comments