Thursday, April 25, 2024
HomeMalayalamഇതിപ്പോൾ കല്യാണപെണ്ണ് മാറി പോകുമല്ലോ!! വിവാഹവേദിയിൽ അതിസുന്ദരിയായി നമിത പ്രമോദ്

ഇതിപ്പോൾ കല്യാണപെണ്ണ് മാറി പോകുമല്ലോ!! വിവാഹവേദിയിൽ അതിസുന്ദരിയായി നമിത പ്രമോദ്

മലയാളികളുടെ പ്രിയപ്പെട്ട നടി നമിത പ്രമോദിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഉറ്റ കൂട്ടുകാരിയായ ശിവാനിയുടെ വിവാഹദിനത്തിൽ താരം എടുത്ത ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കൂട്ടുകാരിയെ ചേർത്തു പിടിച്ചുകൊണ്ട് അവൾക്ക് വിവാഹ ആശംസകൾ നൽകുകയാണ് നമിത പ്രമോദ്. ചിത്രം കണ്ട് ആരാധകർ കമൻറുകൾ ആയി നൽകിയിരിക്കുന്നത് കല്യാണം പെണ്ണ്മാറിനിൽക്കും എന്നായിരുന്നു .അതിസുന്ദരി ആയാണ് താരം വിവാഹ വേദിയിലെത്തിയത്.

ഒരുപാട് സുഹൃത്തുക്കൾ ഉള്ള താരമാണ് നമിത പ്രമോദ് ,ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദിലീപിൻറെ മകൾ മീനാക്ഷി. നാദിർഷയുടെ മകളും നമിതയുടെ ഏറ്റവുമടുത്ത കൂട്ടുകാരികളിൽ ഒരാളാണ് .എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ നമിതപ്രമോദ് മീനാക്ഷിക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് ,ഇരുവരും ഒരുമിച്ചാൽ ആഘോഷമാണെന്നും നമിത പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലും അന്യഭാഷയിലും തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്.

മിനിസ്ക്രീൻ പരമ്പരയിലൂടെ ആയിരുന്നു താരം സജീവമായത്. പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ദിലീപിന്റെയും കുഞ്ചാക്കോബോബ ന്റയും മലയാളത്തിലെ മുൻനിര താരങ്ങളുടെ അടക്കം നായികയായി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് നടി. സോഷ്യൽമീഡിയയിലും താരം വളരെയധികം സജീവമാണ് ,ഓരോ വിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments