Friday, April 26, 2024
HomeMalayalamസ്വർണ്ണ വസ്ത്രം ധരിച്ച് സ്വയംവരപ്പന്തലിൽ നിക്കിയും ആദിയും; താരവിവാഹം ആഘോഷമാക്കി സിനിമാലോകം

സ്വർണ്ണ വസ്ത്രം ധരിച്ച് സ്വയംവരപ്പന്തലിൽ നിക്കിയും ആദിയും; താരവിവാഹം ആഘോഷമാക്കി സിനിമാലോകം

അഭിനേതാക്കളായ ആദിയും നിക്കി ഗൽറാണിയും വിവാഹിതരായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. വിവാഹത്തിന്റെയും റിസപ്ഷന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറൽ ആയി മാറുന്നത്.

നിക്കി ഗൽറാണി ഗോൾഡൻ സിൽക്ക് സാരി ധരിച്ചാണ് ചടങ്ങിനെത്തിയത്, കൂടാതെ ഹെവി ആയിട്ടുള്ള ആഭരണങളാണ് അണിഞ്ഞത് ,ആദി ഒരു കുർത്തയും മുണ്ടും ധരിച്ച സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഒരു റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു.

ഇന്നലെ ആയിരുന്നു ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ഹെൽത്തി ചടങ്ങും താരങ്ങൾ നടത്തിയത്. ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ,ഇരുവരുടെയും വിവാഹനിശ്ചയവും വളരെ പെട്ടെന്നായിരുന്നു നടത്തിയത് .രണ്ടുപേരും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കു വെച്ചപ്പോഴാണ് വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്.
ദമ്പതികൾ പലതവണ ഒരുമിച്ച് എടുത്ത ചിത്രം പങ്കുവെച്ചതിന് ശേഷമാണ് ഡേറ്റിംഗിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. കൂടാതെ, നിക്കി ആദിയുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ താരങ്ങളടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരുടേയും ഹല്ദി ആഘോഷത്തിന് ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments