Thursday, March 28, 2024
HomeMalayalamFilm Newsപ്രേക്ഷകർ ഇതുവരെ കാണാത്ത നാനി : 'ദസറ 'യിലെ ധരണി തകർക്കുമെന്ന് പ്രേക്ഷകർ

പ്രേക്ഷകർ ഇതുവരെ കാണാത്ത നാനി : ‘ദസറ ‘യിലെ ധരണി തകർക്കുമെന്ന് പ്രേക്ഷകർ

നവാഗതനായ ശ്രീകാന്ത് ഒഡെല സംവിധാനം ചെയ്യുന്ന ദസറയിൽ മാസ് ലുക്കിൽ നാനി എത്തുന്നു. കഥാപാത്രങ്ങളെ ഒന്നിനൊന്നു മികച്ച താക്കുന്ന താരത്തിന്റെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യ സിനിമാലോകം. എസ്‍എല്‍വി സിനിമാസിന്റെ ബാനറിലാണ് താര ത്തിൻറെ ഏറ്റവും പുതിയ ചിത്രമായ ദസറയുടെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനവും നവിൻ നൂലി എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറുമാണ്. ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിജയ് ചഗന്തി ആണ്. നാനിയുടെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പാണ് ചിത്രത്തിലൂടെ പ്രേക്ഷകർ കാണാൻ ഇരിക്കുന്നത്.

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക  കീര്‍ത്തി സുരേഷാണ്. താരങ്ങളെ കൂടാതെ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ്.

അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട് നിർവഹിക്കുന്നത്. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണവും ആണ്. ഷൂട്ടിംഗ് പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിൽ (തെലങ്കാന) തുടരുകയാണ്. നിലവിൽ ചിത്രത്തിൻറെ ഒരു പ്രധാനപ്പെട്ട ഗാനത്തിന്റെ ചിത്രീകരണമാണ് അവിടെ നടക്കുന്നത് . തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ആയിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്..

RELATED ARTICLES
- Advertisment -

Most Popular

Recent Comments