തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം നയൻ താരയെ നായികയാക്കി നിരവധി പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത് ,അടുത്തിടെ ആയിരുന്നു ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ കമ്പനിയും നയൻ താരയെ നായികയാക്കി ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ വ്യക്തത ഉറപ്പുനൽകി ധോണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ധോണി എന്റര്‍ടെയിന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിട്ട് പേജിലൂടെ ആയിരുന്നു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത് ,നയൻതാര മികച്ച ഒരു നടിയാണെന്നും എന്നാൽ നയൻ താരയെ നായികയാക്കി തങ്ങൾ പ്രൊജക്ടർ നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത തികച്ചും വ്യാജമാണെന്നും സഞ്ജയ് എന്ന ആളാണ് ചിത്രം സംവിധാനം ചെയ്യുക എന്ന വാർത്തകൾ വന്നിരുന്നു എന്നാൽ സഞ്ജയ് എന്ന വ്യക്തിയുമായി തങ്ങൾ യാതൊരുവിധ പ്രൊജക്റ്റ് കരാർ ചെയ്തിട്ടില്ല എന്നും ഇത്തരം പ്രചരണങ്ങൾ നടത്താതിരിക്കുക എന്നും പ്രൊഡക്ഷന്‍ കമ്പനി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
അതിനോടൊപ്പം മികച്ച പല പ്രൊജക്റ്റുകളും തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും പ്രേക്ഷകരെ അറിയിച്ചു, കൂടുതൽ വിവരങ്ങൾ താമസിയാതെ തന്നെ പുറത്തു വിടുമെന്നും ധോണി എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ട്വിറ്ററിലൂടെ അറിയിച്ചു. നയൻതാരയെക്കുറിച്ച് വന്ന മറ്റൊരു പുതിയ വാർത്ത താരത്തിന്റെ വിവാഹമാണ്. വിഘ്നേഷു ഒരുമിച്ചുള്ള വിവാഹം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഒരു ഉണ്ടാകുമെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.