Saturday, May 11, 2024
HomeMalayalamFilm Newsനസ്രിയയും നാനിയും ഒന്നിക്കുന്ന റൊമാന്റിക് ഗാനം : വീഡിയോ

നസ്രിയയും നാനിയും ഒന്നിക്കുന്ന റൊമാന്റിക് ഗാനം : വീഡിയോ

മലയാളത്തിലെ പ്രിയപ്പെട്ട നടി നസ്രിയ തെലുങ്ക് സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. തെലുങ്ക് സിനിമ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ആന്റെ സുന്ദരനികി’ എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ നസ്റിയയുടെ നായകനായി എത്തുന്നത് നാനിയാണ്. ‘മെന്റൽ മതിലോ’, ‘ബ്രോഷെവരെവരുര’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിവേക് ​​ആത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് സിനിമ പ്രേക്ഷകരെ പോലെ തന്നെ മലയാള പ്രേക്ഷകരും ചിത്രം കാണാൻ വളരെ കാത്തിരിക്കുകയാണ്.

ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം, നിർമ്മാതാക്കൾ ആദ്യ സിംഗിൾ ഓൺലൈനിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. എന്ത ചിത്രം എന്ന് പേരിട്ടിരിക്കുന്ന ഗാനം രചിച്ചത് രാമജോഗയ്യ ശാസ്ത്രി, ആലപിച്ചത് അനുരാഗ് കുൽക്കർണിയും കീർത്തന വൈദ്യനാഥനും ചേർന്നാണ്. ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി. വിവേക് ​​സാഗർ ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്, വ്യത്യസ്ത മത പശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് ആളുകളും അവരുടെ ജീവിതത്തിൽ നടക്കുന്ന പ്രണയവും ജീവിതവും അപ്രതീക്ഷിത നിമിഷങ്ങൾ ഒക്കെയാണ് ചിത്രത്തിലെ പ്രമേയം. ചിത്രത്തിൽ നസ്റിയയുടെ കഥാപാത്രം ക്രിസ്ത്യാനി കുടുംബത്തിൽ നിന്ന് ആണെങ്കിൽ നാനി ഒരു യാഥാസ്ഥിതിക കുടുംബത്തിലെ ഒരു ഹിന്ദു യുവാവാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments