ആരോഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന താരങ്ങളാണ് ഇന്നത്തെ യുവനടിമാർ. എല്ലാവരും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തും സൗന്ദര്യ സംരക്ഷണങ്ങൾ ചെയ്തും തങ്ങളുടെ ആരോഗ്യവും ശരീരവും സൂക്ഷിക്കാറുണ്ട്. ഇപ്പോഴിതാ ആരോഗ്യത്തിനുവേണ്ടി വർക്കൗട്ട് മുടങ്ങാതെ ശീലിക്കുന്ന സാനിയ അയ്യപ്പൻ ആണ് മാതൃകയാവുന്നത് ,ഹെൽത്തി ബോഡി അത്യാവശ്യമാണെന്ന് ഹെൽത്തി ആയിരിക്കുക വളരെ പ്രധാനമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് താരം വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയായ സാനിയ ചെറുപ്പകാലം മുതൽ തന്നെ നൃത്തം അഭ്യസിക്കുന്നുണ്ട് ,റിയാലിറ്റി ഷോ വഴിയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസ് എന്ന് ഷോയിലൂടെ ആയിരുന്നു താരം മലയാളികൾക്ക് സുപരിചിതയായത്. അതിനുശേഷമാണ് ക്യൂൻ എന്ന ചിത്രത്തിലെ നായികയായത്. പിന്നീടങ്ങോട്ട് പ്രമുഖ നടന്മാർ കൊപ്പം സംവിധായകർക്കൊപ്പം താരം പ്രവർത്തിച്ചു. ബാലതാരമായി അരങ്ങേറ്റം കുറിച്ചെങ്കിലും ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായത്.
സോഷ്യൽ മീഡിയയിൽ മില്യൻ അധികം ഫോളോവേഴ്സാണ് താരത്തിനുള്ളത്, ഓരോ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്