Friday, April 26, 2024
HomeMalayalamബീസ്റ്റിന് പിന്നാലെ ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയുമായി സംവിധായകൻ നെൽസൺ

ബീസ്റ്റിന് പിന്നാലെ ആരാധകർക്ക് വീണ്ടും സന്തോഷ വാർത്തയുമായി സംവിധായകൻ നെൽസൺ

തമിഴകത്തെ ഇളയദളപതി വിജയെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റ് റിലീസിനൊരുങ്ങുകയാണ്. കേരളക്കരയിലും തമിഴ്കത്തും  ആവേശ തിരയിളക്കം ആണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട നിരവധി ആവേശങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ കാണിച്ചുകൂട്ടുന്നത്. തമിഴകത്ത് വീണ്ടുമൊരു സന്തോഷവാർത്തയുമായി ചിത്രത്തിന്റെ സംവിധായകൻ നെൽസൺ വീണ്ടും എത്തിയിരിക്കുകയാണ്.

കഴിഞ്ഞ മാസം നെല്‍സണ്‍ തന്‍റെ പുതിയ ചിത്രവും അനൌണ്‍സ് ചെയ്തിരുന്നു. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ രജനികാന്ത് നായകനാകുന്ന ചിത്രം ഓഗസ്റ്റില്‍ ഷൂട്ടിങ് തുടങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.  ഇപ്പോഴിതാ ചിത്രത്തിൻറെ വർക്കുകൾ ആരംഭിച്ചിരിക്കുന്നു എന്നതാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം .പേര് ഇപ്പോൾ താൽക്കാലികമായി തലൈവർ 169′ എന്നാണ്. നൽകിയിരിക്കുന്നത്.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ ജൂലൈ മാസത്തിൽ മാത്രമേ ആരഭിക്കുകയുള്ളു എന്ന് നെൽസൺ ദിലീപ്കുമാർ ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാത്രമല്ല ചിത്രത്തിലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ രജനികാന്തിന്‍റെനൂറ്റിഅറുപത്തിയൊമ്പതാം ചിത്രം കൂടിയാണിത്. പ്രീ പ്രൊഡക്ഷന് ഒരുപാട് സമയം വേണ്ടതു കൊണ്ട്  ചിത്രത്തിതെറ ചിത്രീകരണം ആഗസ്ത് വരെ നീളുമെന്നാണ് ഈ അടുത്ത് നൽകിയ റിപ്പോർട്ട് .അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് .മാത്രമല്ല അനിരുദ്ധും നൽസനും കൂടി ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ഇത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments