Saturday, April 27, 2024
HomeKollywoodഅൽഫോൺസിന്റെ ചിത്രത്തിലഭിനയിക്കാൻ മകൻ സമ്മതം മൂളണെ എന്നാഗ്രഹിച്ചു: സന്തോഷവാർത്തയുമായി വിജയ്

അൽഫോൺസിന്റെ ചിത്രത്തിലഭിനയിക്കാൻ മകൻ സമ്മതം മൂളണെ എന്നാഗ്രഹിച്ചു: സന്തോഷവാർത്തയുമായി വിജയ്

ദളപതി വിജയ്‍‍യുടെ മകൻ സഞ്ജയ്ക്കു വേണ്ടി സിനിമ ചെയ്യാൻ ഒരുങ്ങി മലയാളത്തിൻറെ പ്രിയപ്പെട്ട സംവിധായകൻ അൽഫോൻസ് പുത്രൻ. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളക്കരയെ ഒന്നാകെ ഞെട്ടിച്ച അൽഫോൺസ്ൻറെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിവരം തമിഴകത്തെ പ്രിയപ്പെട്ട താരം വിജയ് തന്നെയാണ് സൺ ടിവിയിൽ സംവിധായകൻ നെൽസനുമായുള്ള അഭിമുഖത്തിൽ തുറന്നുപറഞ്ഞത്.

പുതിയ സിനിമകളെക്കുറിച്ചും താര കുടുംബത്തിൽ നിന്ന് വരുന്ന പുതിയ അഭിനേതാവിനെ കുറിച്ചും ഒക്കെ തുറന്നു പറയുന്നതിനിടെയാണ് താരം ഇക്കാര്യംവെളിപ്പെടുത്തിയത്.അച്ഛനെപ്പോലെ മകൻ എപ്പോൾ സിനിമയില്‍ വരും എന്ന ചോദ്യത്തിനു മറുപടി പറയുന്നതിനിടെയാണ് അൽഫോൻസ് കഥ പറയാൻ തനിക്കരികിൽ വന്ന കാര്യം വിജയ് മാധ്യമങ്ങളെ അറിയിച്ചത്.അവന്റെ മനസിൽ അഭിനയിക്കാനാണോ അതോ ക്യാമറയ്ക്കു പുറകിൽ നിൽക്കാനാണോ ഇഷ്ടമെന്നത് സത്യമായും എനിക്കിപ്പോഴും അറിയില്ല .അത് അവൻ സ്വയം തീരുമാനിക്കേണ്ട കാര്യമാണ് .പക്ഷേ അച്ഛന് ഈ വിഷയത്തിൽ തനിക്ക് അവനെ ഒരുപാട് ഉപദേശിക്കാൻ സാധിക്കില്ല .പിന്തുണ ആവശ്യമായി വന്നത് തീർച്ചയായും നടത്തിക്കൊടുക്കും ഒരു അച്ഛൻറെ കടമയാണ് എന്നും താരം കൂട്ടിച്ചേർത്തിരുന്നു.

മകനോട് കഥ പറയാൻ വരുന്നത് നിരവധിസംവിധായകരാണ്.പലരുടെയും കഥ ഞാനാണ് അവൻ പറഞ്ഞു കൊടുക്കുന്നത്, പക്ഷേ ഈ കാര്യം പറയുമ്പോൾ തന്നെ സ്വതന്ത്രമായി രണ്ടു വർഷത്തേക്ക് വരണമെന്നായിരുന്നു മറുപടി. അൽഫോൻസ് പുത്രൻ കഥ പറഞ്ഞപ്പോൾ അത് എനിക്ക് ഒരുപാട് ഇഷ്ടമായി ,ഈ കഥയിൽ അഭിനയിക്കാൻ അവൻ സമ്മതിക്കണെ എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും വിജയ് അഭിമുഖത്തിലൂടെ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments