മലയാള സിനിമ പ്രേമികൾക്കും ചലച്ചിത്ര അണിയറപ്രവർത്തകർക്കും ഒരു സന്തോഷവാർത്ത കൂടി. മലയാള സിനിമയ്ക്ക് ഒരു പ്രൊഡക്ഷൻ കമ്പനി കൂടി ആരംഭിച്ചിരിക്കുകയാണ്.
ജിനു ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനം ആണ് “തിയ്യേറ്റർ ഓഫ് ഡ്രീംസ് “.സ്വപ്ന സ്ഥാപനത്തിൻറെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളത്തുവച്ച് നടന്നിരുന്നു. ഉദ്ഘാടനത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട താരം ടോവിനോ തോമസ് പങ്കെടുത്തിരുന്നു .
ഉദ്ഘാടനവേളയിൽ വേളയിൽ മലയാളത്തിലെ പ്രിയപ്പെട്ട താരം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റ പോസ്റ്റ് റിലീസും പ്രഖ്യാപനം നടന്നു. വേണു സംവിധാനം ചെയ്യുന്ന ” കാപ്പ ” എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ആദ്യ ചിത്രം.ചിത്രത്തിൽ മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജുവാര്യർ തുടങ്ങിയ താരങ്ങളാണ് പ്രധാനകഥാപാത്രങളായി എത്തുന്നത്. മെയ് 20-ന് ” കാപ്പ “യുടെ ചിത്രീകരണം ആരംഭിക്കും എന്ന വാർത്തയും സന്തോഷ ദിവസത്തിൽ പങ്കുവെച്ചു.