Friday, April 26, 2024
HomeMalayalamFilm Newsഉണ്ണിമുകുന്ദന്റെ " ഷെഫീക്കിന്റെ സന്തോഷം": താരനിബിഡമായി ചിത്രത്തിന്റ പൂജ  

ഉണ്ണിമുകുന്ദന്റെ ” ഷെഫീക്കിന്റെ സന്തോഷം”: താരനിബിഡമായി ചിത്രത്തിന്റ പൂജ  

മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളായ ഉണ്ണിമുകുന്ദൻ, മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഷെഫീഖിന്റെ സന്തോഷം”.

ഉണ്ണി മുകുന്ദൻ ഫിലിം സെൻറ് ബാനറിൽ ആണ്  ഷെഫീഖിന്റെ സന്തോഷം നിർമ്മിച്ചിരിക്കുന്നത്.മേപ്പടിയാൽ  എന്ന  ഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന  ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം. ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ,ജോര്‍ഡി പൂഞ്ഞാര്‍ ,സ്മിനു സിജോ, ബോബൻ സാമുവൽ, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

‘എ ഫണ്‍ റിയലസ്റ്റിക് മൂവി’ എന്ന വിശേഷണമാണ് ചിത്രത്തിന് അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് എല്‍ദൊ ഐസക് ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.
എഡിറ്റർ നൗഫല്‍ അബ്ദുള്ള,
പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ ശ്യാം കാർത്തികേയൻ, മേക്കപ്പ് നിർവഹിക്കുന്നത് അരുൺ ആയൂർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് ചെയ്യുന്നത്‌ അജി മസ്ക്കറ്റ്, പരസ്യകല മാ മി ജോ, ചീഫ് അസോസിയേറ്റ്  ഡയറക്ടർ ആയി പ്രവർത്തിക്കുന്നത്  രാകേഷ് കെ രാജൻ,പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റുന്റ് വിപിൻ കുമാർ ആണ് . ചിത്രത്തിൻറെ ചിത്രീകരണം ഏപ്രിൽ 16ന് ഈരാറ്റുപേട്ടയിൽ ആണ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിൻറെ പി ആർ ഓ ആയി പ്രവർത്തിക്കുന്നത് എ എസ് ദിനേശ് ആണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments