Saturday, April 27, 2024
HomeMalayalamനവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖില: സംവിധായകൻ അനുരാജ്

നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖില: സംവിധായകൻ അനുരാജ്

നിഖില വിമൽ കേന്ദ്രകഥാപാത്രമായ ഏറ്റവും പുതിയ ചിത്രമായിരുന്നു ജോ ആൻഡ് ജോ. ചിത്രത്തിൽ ജോണി ആൻറണി, നിഖില വിമൽ, മാത്യു, നസ്ലിൻ തുടങ്ങി നീണ്ട നിരയായിരുന്നു അണിനിരന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നടി ഒരു പ്രമോഷണൽ ഇൻറർവ്യൂ പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ വാർത്തകളിൽ ഇടം പിടിച്ചത്.

പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നായിരുന്നു നിഖില വിമലിന്റെ പ്രതികരണം. പക്വത ഇല്ലാത്ത ചോദ്യങ്ങൾ കൊണ്ട് മാധ്യമങ്ങൾ താഴുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ ആയിരുന്നു നിഖിലയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത് , ഒരു മൃഗത്തിന് മാത്രം പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നും നിഖില വിമല്‍ അഭിമുഖത്തിലൂടെ പറഞ്ഞു.

താരത്തെ പിന്തുണച്ചുകൊണ്ട് നിരവധി സെലിബ്രിറ്റികളും രംഗത്തെത്തിയിരുന്നു. സംവിധായകൻ അനുരാജ് സോഷ്യൽ മീഡിയയിൽ നിഖില പിന്തുണച്ചുകൊണ്ട് എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു കുറിപ്പ്: കഴമ്പില്ലാത്ത , ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ.ഓൾടെ പടം ജോ&ജോ തീയറ്ററിൽ നല്ല അഭിപ്രായവുമായി ഓടുന്നുണ്ട്..
നാളെയല്ല ഇന്ന് തന്നെ കാണണം. എന്നായിരുന്നു അദ്ദേഹം എഴുതിയത്.
ജോ ആൻജോ ചിത്രം മികച്ച പ്രതികരണങ്ങൾ ഓടെയാണ് സോഷ്യൽമീഡിയ മുന്നേറുകയാണ്. ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള പ്രശ്നങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments