ഈയടുത്തകാലത്തായി ആരോഗ്യത്തിനും ഫിറ്റ്നസ്സിനും ഏറ്റവും അധികം ശ്രദ്ധ കൊടുക്കുന്ന ഒരു താരമാണ് സാനിയ അയ്യപ്പൻ. ഫിറ്റ്നസ് ഫ്രീക്ക് എന്നാണ് താരത്തെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് .ഏറ്റവും പുതിയ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് , നിരവധി ആരാധകനാണ് കമൻറുകൾ നൽകുന്നത്, വളരെ കഷ്ടപ്പെട്ടാണ് താരം ഓരോ വർക്ക് ഔട്ട്ചെയ്യുന്നത്, എന്നാൽ ആരോഗ്യ കാര്യം ആയതുകൊണ്ട് ഒരു കോംപ്രമൈസും ഇല്ല എന്നായിരുന്നു പറഞ്ഞത് .
മോഡലിംഗ് രംഗത്ത് ആണ് സാനിയ ഏറ്റവുമധികം ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്, നിരവധി ഫോട്ടോഷൂട്ടുകൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ പങ്കുവെക്കാറുള്ളത്
അഭിനേത്രി എന്നതിലുപരി നല്ലൊരു ഡാൻസറാണ് സാനിയ ,റിയാലിറ്റി ഷോകളിലെ ഡാൻസ് വേദികളിൽ നിന്നായിരുന്നു മലയാളസിനിമയിലേക്ക് അവസരം കിട്ടിയത്. നായികയായി അഭിനയിച്ചത് ക്വീൻഎന്ന ചിത്രമായിരുന്നു ,അതിനുമുമ്പ് നിരവധി ചിത്രങ്ങളിൽ ബാലതാരമായി എത്തിയിട്ടുണ്ട്.
ക്യൂൻ എന്ന ചിത്രത്തിന് ശേഷം നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് താരം വാർത്തകളിൽ ഇടംപിടിച്ചു, നിരവധി വിമർശനങ്ങളും ഇടക്കാലത്ത് ലഭിച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ട നടി കൂടിയായിരുന്നു സാനിയ .പക്ഷേ അതൊന്നും കരിയറിനെ ബാധിക്കാതെ കൊണ്ടുപോകാൻ സാനിയയ്ക്ക് അറിയാമായിരുന്നു.ഇപ്പോൾ പങ്കുവെച്ച് ഇരിക്കുന്ന ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുകയാണ്.