Thursday, May 2, 2024
HomeMalayalamഅവളുടെ വേദനയെ കളിയാക്കിയ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക്‌ ആണ് തൊടുത്ത്‌ വിടുന്നത്: ധ്യാൻ...

അവളുടെ വേദനയെ കളിയാക്കിയ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക്‌ ആണ് തൊടുത്ത്‌ വിടുന്നത്: ധ്യാൻ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ പ്രതിഷേധം

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് ,ദുർഗ കൃഷ്ണയും അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. ചിത്രവുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളാണ് താരങ്ങൾ ഇപ്പോൾ നൽകുന്നത്. ധ്യാൻ ശ്രീനിവാസനാണ് ഏറ്റവുമധികം ചിത്രവുമായി ബന്ധപ്പെട്ട് പ്രമോഷണൽ ഇൻറർവ്യൂ യിൽ പങ്കെടുത്തത്. അഭിമുഖത്തിലൂടെ മീടു വിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു കുറിച്ചുള്ള കുറിച്ചുള്ള പ്രസ്താവന നടത്തിയിരുന്നു. താരത്തിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു:
അങ്ങനെ പണ്ടൊക്കെ മീറ്റൂ ഉണ്ടെങ്കിൽ ഞാൻ പെട്ട്!!! ഇപ്പോ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു. ഹഹഹഹ ഹ ഹ… : അഭിമുഖം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകൊണ്ട് തന്നെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു, ഇത്രയും പരിഹാസം കലർത്തി ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രസ്താവന നടത്തുന്നത് അത്യഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും സോഷ്യൽ മീഡിയയിൽ എഴുതിയത്, ഇപ്പോഴിതാ സാമൂഹ്യപ്രവർത്തകയും ഡോക്ടറുമായ ഷംനഅസീസ് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പാണ് ഏറെ ചർച്ച ചെയ്യുന്നത്.

കുറുപ്പിനെ പൂർണരൂപം വായിക്കാം:

ധ്യാൻ ശ്രീനിവാസൻ : “അങ്ങനെ പണ്ടൊക്കെ മീറ്റൂ ഉണ്ടെങ്കിൽ ഞാൻ പെട്ട്!!! ഇപ്പോ പുറത്തിറങ്ങുക പോലും ഇല്ലായിരുന്നു. ഹഹഹഹ ഹ ഹ… (ഇന്റർവ്യു ചെയ്യുന്ന വ്യക്തിക്ക് അതിലും വലിയ ഹഹഹഹ ഹ ഹ… കൈയൊക്കെ തുടയിൽ അടിച്ച് ആസ്വദിച്ച് ഹഹഹഹ ഹ ഹ…) മീറ്റൂ ഇപ്പഴല്ലേ വന്നേ?എന്റെ മീറ്റൂ ഒക്കെ പത്ത്‌ പന്ത്രണ്ട്‌ വർഷം മുന്നെയാണ്. ഹഹഹഹ ഹ ഹ… അല്ലെങ്കിൽ ഒരു 14 വർഷം 15 വർഷം എന്നെ കാണാൻ പോലും പറ്റില്ലായിരുന്നു. ” (ഇന്റർവ്യു ചെയ്യുന്ന വ്യക്തിക്ക് വീണ്ടും വലിയ ഹഹഹഹ ഹ ഹ… ) * * തഗ് ലൈഫ് ഇന്റർവ്യൂ എന്നൊക്കെ പരക്കെ ആഘോഷിക്കപ്പെടുന്ന ധ്യാൻ ശ്രീനിവാസൻ അതിലേതോ ഒന്നിൽ മീറ്റൂവിനെക്കുറിച്ച്‌ പറഞ്ഞ്‌ ആക്കിച്ചിരിക്കുന്ന വീഡിയോ കണ്ടു,

വിനീതവിധേയനായി കൂട്ടത്തിൽകൂടി അരോചകമായി പൊട്ടിച്ചിരിക്കുന്ന ആങ്കറേയും…! ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരിൽ കേൾക്കാൻ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെൻസിറ്റീവ് ടോപ്പിക്കിൽ ഇമ്മാതിരി വർത്താനം പറയരുത്‌. മീറ്റൂ എന്ന്‌ പറഞ്ഞാൽ ഒരു കാലത്ത് ലൈംഗികാതിക്രമവും ചൂഷണങ്ങളുമെല്ലാം മൗനമായി നേരിടേണ്ടി വന്നവർ കാലങ്ങൾക്ക്‌ ശേഷം ധൈര്യം ആർജിച്ച്‌ അത്‌ പുറത്ത്‌ പറയുന്നതാണ്‌. അവരവർ ജീവിക്കുന്ന പൊട്ടക്കിണറ്‌ മാത്രമാണ്‌ ലോകമെന്ന തോന്നൽ പടുവിഡ്‌ഢിത്തരമാണ്‌. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക്‌ തൊടുത്ത്‌ വിടുന്ന കൂരമ്പാണെന്ന്‌ അറിയുമോ തനിക്ക്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ. പ്രത്യേകിച്ച്‌ സെക്ഷ്വൽ അസോൾട്ട്‌ പോലെയുള്ളവ നൽകുന്ന ട്രോമയുടെ തീരാപ്പുകച്ചിലിനെ… Dr. Shimna Azeez

RELATED ARTICLES
- Advertisment -

Most Popular

Recent Comments