Friday, April 26, 2024
HomeMalayalamഅങ്ങനെ പോലും ചിന്തിക്കാൻ എൻറെ മകന് പോലും സാധിക്കാറില്ല: ഗാന്ധിഭവൻ വേദിയിൽ വാക്കുകൾ ഇടറി നവ്യാനായർ

അങ്ങനെ പോലും ചിന്തിക്കാൻ എൻറെ മകന് പോലും സാധിക്കാറില്ല: ഗാന്ധിഭവൻ വേദിയിൽ വാക്കുകൾ ഇടറി നവ്യാനായർ

സ്റ്റേറ്റ് അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി മലയാളത്തിലെ അഭിനേത്രി മാരിൽ മുന്നിൽനിൽക്കുന്ന ഒരാളാണ് നവ്യനായർ. നീണ്ട വർഷത്തെ ഇടവേളക്ക് ശേഷം താരം ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. വി കെ പി സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്രകഥാപാത്രം തന്നെയായിരുന്നു നവ്യ ഏറെ പ്രശംസ നേടിയ ഒന്നായിരുന്നു ഒരുത്തി. നടിയുടെ തിരിച്ചുവരവും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രം പുറത്തിറങ്ങുന്നത് മായി ബന്ധപ്പെട്ട നിരവധി അഭിമുഖങ്ങളിൽ നവ്യാ പങ്കെടുത്തിരുന്നു, അതെല്ലാം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഒരു പ്രഭാഷണമാണ് സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറുന്നത് ,പത്തനാപുരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവനിൽ എത്തി താരം നടത്തിയ ഒരു പ്രസംഗം വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. ടിപി മാധവൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നവ്യാനായരുടെ പ്രസംഗം ഏറെ കൈയടി സ്വീകരിച്ച ഒന്നായിരുന്നു. ഇന്നത്തെ കാലത്ത് കുട്ടികൾക്ക് കിട്ടുന്ന പ്രി വില്ലേജിനെ കുറിച്ച് ആയിരുന്നു താരം വേദിയിലൂടെ പറഞ്ഞത്,

ഒരു ഇലക്ട്രോണിക്സ് ഷോപ്പിൽ പോയപ്പോൾ മകൻ അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഉപകരണം ചൂണ്ടിക്കാണിച്ച് അത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു ,എന്തിനാണെന്ന് ചോദിച്ചപ്പോൾ അതുണ്ടെങ്കിൽ തനിക്ക് ഒരു പാടു ഗെയിമുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും എന്നായിരുന്നു മറുപടി നൽകിയത്. ഇന്നത്തെക്കാലത്ത് കുട്ടികൾക്ക് പൈസയുടെ വിലയെക്കുറിച്ച് യാതൊരുവിധ അറിവുമില്ല ,കിട്ടുന്ന അവസരങ്ങളെ കുറിച്ച് യാതൊരു വിധ ബോധവുമില്ല ,മകനോട് പറഞ്ഞത് നിനക്ക് കയ്യിലുള്ള കളിച്ചു കഴിഞ്ഞഗെയിമുകൾ ഡിലീറ്റ് ചെയ്ത ശേഷം പുതിയവ ഡൗൺലോഡ് ചെയ്യാൻ പാടില്ലെ എന്നായിരുന്നു. സാധിക്കും എന്നു മറുപടി നൽകുകയും ചെയ്തു, ചിന്തിക്കാനുള്ള ഒരു അവസരം തങ്ങളുടെ മക്കൾക്ക് കിട്ടുന്നില്ല കാരണം ഒരുപാട് അവസരങ്ങൾ ആണ് അവർക്ക് മുന്നിൽ ഇപ്പോഴുള്ളത്, പലപ്പോഴും ഇത്തരത്തിലുള്ള ഗാന്ധിഭവൻ പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് താൻ മകനോട് പറയാറുണ്ട്. സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഇപ്പോൾ ലഭിക്കുന്ന അവസരങ്ങൾ കുറിച്ച് പൂർണമായ ബോധത്തോടുകൂടി മാത്രമേ വളരാൻ പാടുള്ളൂ എന്ന് മകന് ഉപദേശം നൽകാറുണ്ടെന്നും നവ്യ നായർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments