Monday, April 29, 2024
HomeMalayalamഈ അഹങ്കാരിക്കെതിരെ ഇരകള്‍ സംസാരിക്കണം: ധ്യാനിനെതിരെ എന്‍.എസ് മാധവന്‍

ഈ അഹങ്കാരിക്കെതിരെ ഇരകള്‍ സംസാരിക്കണം: ധ്യാനിനെതിരെ എന്‍.എസ് മാധവന്‍

ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. ചിത്രം തിയേറ്ററിലേക്ക് ഇറങ്ങുന്നതിനു മുൻപ് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് പ്രമോഷൻ അഭിമുഖങ്ങളിൽ നടൻ പറഞ്ഞ കാര്യങ്ങൾ വിവാദമുണ്ടാക്കിയിരുന്നു. മീറ്റിനെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് ആയിരുന്നു ഉത്തരം നൽകിയത്.

വളരെ ലാഘവത്തോടെ കൂടി പൊട്ടിച്ചിരിച്ചുകൊണ്ട് ആയിരുന്നു ഉത്തരം ,പണ്ടൊക്കെ മീടു ഉണ്ടാകുമായിരുന്നെങ്കിൽ പെടുമായിരുന്നു ,ഇപ്പോൾ പുറത്തിറങ്ങില്ലയിരുന്നു, ഇപ്പോഴല്ലേ ഇതൊക്കെ വരുന്നത്. എൻറെ മീടുഎല്ലാം 10 ,12 വർഷം മുൻപാണ് ,അല്ലെങ്കിൽ ഒരു പതിനഞ്ചു വർഷം എന്നെ കാണാൻ പറ്റില്ല, അത് ആണല്ലോ പ്പോഴത്തെ ഫ്രണ്ട് എന്നായിരുന്നു നടൻറെ മറുപടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരായിരുന്നു സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ അറിയിച്ചത്. നടൻ ശ്രീനിവാസൻറെ മകൻ ആയതുകൊണ്ടും ആ വലിയ മനുഷ്യനോടുള്ള ബഹുമാനം ഉള്ളതുകൊണ്ട് ചിലർ മിണ്ടാതിരിക്കും, പക്ഷെ മറ്റുചിലർ വിമർശനം നൽകും , ധ്യാൻ പറഞ്ഞത് ഇരകളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ആയിരുന്നു നിരവധിപേർ സോഷ്യൽ മീഡിയയിൽ എഴുതിയത്.

ഇപ്പോളിതാ ധ്യാനിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിൽ ധ്യാനിന് എതിരെ വിമർശനവുമായി എന്‍.എസ് മാധവന്‍ പ്രതികരിക്കുകയാണ്. ഈ അഹങ്കാരിക്കെതിരെ ഇരകള്‍ സംസാരിക്കേണ്ട സമയമാണിത്’ എന്നാണ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ.കുറ്റകൃത്യങ്ങൾ സമയബന്ധിതമാണെന്ന് ധ്യാൻ കരുതുന്നുവെങ്കിൽ, അയാൾക്ക് തെറ്റാണ്. ഇരകൾ ഈ പൊങ്ങച്ചക്കാരനെ വിളിച്ചുപറയേണ്ട സമയമാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments