Tuesday, December 6, 2022
HomeMalayalamFilm Newsചിരിക്കാൻ മറന്ന മലയാളികളെ വീണ്ടും ചിരിപ്പിക്കാൻ ശ്രീനാഥ് ഭാസിയുടെ "പടച്ചോനെ ഇങ്ങള് കാത്തോളീ" നവംബർ 24...

ചിരിക്കാൻ മറന്ന മലയാളികളെ വീണ്ടും ചിരിപ്പിക്കാൻ ശ്രീനാഥ് ഭാസിയുടെ “പടച്ചോനെ ഇങ്ങള് കാത്തോളീ” നവംബർ 24 വ്യാഴാഴ്ച മുതൽ തിയറ്ററുകളിൽ !

മലയാള സിനിമകൾ എക്കാലത്തും മികച്ച സൃഷ്ടികളാൽ സമ്പന്നമാണ്.മുതല്‍ മുടക്ക് കണക്കാക്കുമ്പോള്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും ചെറിയ സിനിമ വ്യവസായമാണ് കേരളത്തിലുള്ളത്. എന്നാൽ കലാമൂല്യം അളവുകോലാക്കി അളന്നാൽ മലയാള സിനിമയോളം എത്തില്ല മറ്റൊന്നും.

എന്നാൽ ഇത്തരത്തിൽ ഒക്കെയും ലോകം മുഴുവൻ മലയാള സിനിമയെ വാഴ്ത്തുമ്പോൾ മലയാള സിനിമ തന്നെ മറന്ന് പോയ ഒരു വിഭാഗം സിനിമകൾ ഉണ്ട്, കോമഡി സിനിമകൾ. വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ, മലയാള സിനിമയുടെ സുവർണ്ണ കാലത്ത് റിലീസ് ആയിരുന്നവയിൽ ഏറെയും കോമഡി ചിത്രങ്ങൾ ആയിരുന്നു, ഇന്ന് നാം കാണുന്ന സൂപ്പർ താരങ്ങളിൽ പലരും കോമഡി ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക പ്രീതി നേടി എടുത്ത്, കുടുംബ പ്രേക്ഷകർക്ക് ഇടയിൽ സ്വീകാര്യത നേടി എടുത്തത്. എന്നാൽ കാലത്തിന്റെ പോക്കിൽ മലയാളത്തിൽ കോമഡി ചിത്രങ്ങൾ അദൃശ്യമായി, കോമഡി റോളുകൾ ചെയ്തിരുന്ന പലരും സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങി, എന്നാൽ പ്രേക്ഷകർക്ക് അന്നും ഇന്നും മലയാളത്തിൽ ഒരു മുഴുനീള തമാശ ചിത്രം കാണണം എന്ന മോഹം ഉണ്ട് അത് പലപ്പോഴായി സമൂഹ മാധ്യമങ്ങളിൽ ഭൂരിഭാഗം പേരും പങ്ക് വച്ചിട്ടും ഉണ്ട്.

അങ്ങനെ തമാശ ചിത്രങ്ങൾക്ക് മലയാളത്തിൽ ഉള്ള വിടവ്‌ നികത്താൻ വേണ്ടി ഒരു കൂട്ടം കലാകാരന്മാർ ഒത്ത് ഒരുമിക്കുകയാണ്, ചിത്രം ഏതെന്ന് അല്ലേ? ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ “പടച്ചോനെ ഇങ്ങള് കാത്തോളീ ” മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട ആക്ഷേപ ഹാസ്യ വിഭാഗത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്, തൊണ്ണൂറുകളിലെ സിനിമകളെ ഓർമിപ്പിക്കും വിധം ഒരു പറ്റം നടി-നടന്മാരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഗ്രേസ് ആന്റണി,ആൻ ശീതൾ, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല, എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

ബിജിത് ബാലയാണ് ചിത്രത്തിന്റെ സംവിധായകൻ. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. “വെള്ളം”, “അപ്പൻ” എന്നിവയാണ് ഇവർ നിർമ്മിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. നവംബർ 24-നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പ്രായഭേദം ഇല്ലാതെ എല്ലാവർക്കും ചിരിച്ച് ഉല്ലസിച്ച് കാണാവുന്ന ഒരു ചിത്രമാണ് “പടച്ചോനെ ഇങ്ങള് കാത്തോളീ “.

രചന – പ്രദീപ് കുമാർ കാവുംന്തറ, എഡിറ്റിങ്ങ് – കിരൺ ദാസ്, ഛായാഗ്രഹണം – വിഷ്ണു പ്രസാദ്, ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാന-രചയിതാക്കൾ. ആർട്ട് ഡയറക്ടർ- അർക്കൻ എസ് കർമ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂർ, പി ആർ ഓ – മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ് – ഹുവൈസ് (മാക്സ്സോ)

RELATED ARTICLES
- Advertisment -

Most Popular

Recent Comments