Monday, December 11, 2023
HomeMalayalamകുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്നു!!!! അനിയത്തിയുടെ ഏഴാം മാസത്തിലെ ചടങ്ങ് പങ്കുവെച്ച് പേളിമാണി

കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്നു!!!! അനിയത്തിയുടെ ഏഴാം മാസത്തിലെ ചടങ്ങ് പങ്കുവെച്ച് പേളിമാണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയും യൂട്യൂബർ, മോട്ടിവേഷണൽ സ്പീക്കർ ഒക്കെയാണ് പേളിമാണി. വിഷമിച്ചിരിക്കുന്ന സമയത്ത് പേളി മാണിയുടെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോ കണ്ടാൽ തീരാവുന്ന സങ്കടങ്ങളാണ് തങ്ങൾക്ക് ഉള്ളതെന്ന് പല ആരാധകരും താരത്തിന്റെ വീഡിയോക്ക് താഴെ കമൻറുകൾ നൽകാറുണ്ട്. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലും താരം ഇതിനോടകം അഭിനയിച് തൻറെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മോട്ടിവേഷണൽ സ്പീക്കർ ആയി താരമിപ്പോൾ പ്രേക്ഷകർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക യാണ്. മകൾക്കും ഭർത്താവിനും ഒപ്പമാണ് താരം ഏറെയും വീഡിയോകൾ പങ്കു വെക്കാറുള്ളത്.

യൂട്യൂബ് ചാനലിലൂടെ വീട്ടിലെ ഏറ്റവും പുതിയ സന്തോഷമാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.
താരത്തിൻറെ സഹോദരിയും ഫാഷൻ ഡിസൈനറുമായ റേച്ചൽ മാണിയുടെ ഏഴാം മാസത്തിലെ കൂട്ടിക്കൊണ്ടുവരാൻ ചടങ്ങാണ് താരം പ്രേക്ഷകരെ കാണിച്ചിരിക്കുന്നത്. കോതമംഗലത്ത് ഉള്ള ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയും അവിടെ വെച്ച് ചടങ്ങുകൾ നടത്തി അനിയത്തിയെ ആലുവയിലുള്ള വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്നതുമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും അടുത്ത ബന്ധുക്കളാണ് ചടങ്ങിൽ പങ്കെടുത്തത്.റേച്ചൽ മാണിയുടെ ഭർത്താവിൻറെ പേര് റൂബൻ എന്നാണ് .ഇരുവരുടെയും കല്യാണം സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷമാക്കിയിരുന്നു. ഏകദേശം ഒരു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ആലുവയിലെ വീട്ടിൽ എത്തിയ ശേഷം കുഞ്ഞിനായി പുതിയ റൂം ഒരുക്കണമെന്നും എല്ലാവരും തങ്ങളുടെ പുതിയ അതിഥി കാത്തിരിക്കുകയാണ് എന്നും പേളി അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments