Friday, April 19, 2024
HomeMalayalamമൂന്നാം വിവാഹ വാർഷികം മാലിദ്വീപിൽ അടിച്ചുപൊളിക്കാൻ ഒരുങ്ങി പേളിയും ശ്രീനിഷും!

മൂന്നാം വിവാഹ വാർഷികം മാലിദ്വീപിൽ അടിച്ചുപൊളിക്കാൻ ഒരുങ്ങി പേളിയും ശ്രീനിഷും!

മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് ബിഗ് ബോസ്സിൽ വന്നതിനു ശേഷമാണ് ഇരുവരെയും ആരാധകർ കൂടുതൽ അടുത്തറിഞ്ഞത് .പ്രണയം എന്ന സീരിയലിലൂടെ ആയിരുന്നു ശ്രീനിഷ് മലയാളികൾക്ക് കൂടുതൽ പരിചിതമായത്. അതിനുശേഷമാണ് ബിഗ് ബോസ് മത്സരാർത്ഥി ആയി വന്നത് .അതിനുമുമ്പ് തന്നെ നിരവധി റിയാലിറ്റി ഷോകളിലും ഷോകളിലും അവതാരികയായി പേളി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

ഇരുവരുടെയും പ്രണയവും വിവാഹവും മകളുടെ ജനനവും ഒക്കെ ആരാധകർ ഏറ്റവുമടുത്ത അറിഞ്ഞു കണ്ടതാണ്. മകൾ നിലയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ ഏറ്റവും കൂടുതലായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. പ്രണയത്തെയും ജീവിതത്തിന്റെ മൂന്നാം വർഷത്തിലേക്ക് താരങ്ങൾ കടക്കുന്ന ആഘോഷം ആണ് ഇപ്പോൾ പങ്കുവെച്ചത്. ഇപ്പോഴിതാ ആ സന്തോഷം മാലിദ്വീപ് ആഘോഷിക്കാനാണ് താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. മാലിദ്വീപിൽ ഉള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് പേളി മാണി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

മകൾ നിലയും എടുത്തുകൊണ്ട് മാലിദ്വീപിലെ സുന്ദരമായ കാഴ്ചകൾ ആണ് താരം പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത് ‘ കൂടുതൽ ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട് എന്നായിരുന്നു ആരാധകരും കമൻറുകൾ നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്ര നടത്തിക്കൊണ്ട് താരം മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ പോവുകയാണെന്ന് പ്രേക്ഷകരെ അറിയിച്ചത്. എന്നാൽ എങ്ങോട്ടാണ് പോകുന്നത് എന്നു പറഞ്ഞിരുന്നില്ല ,ഇപ്പോഴാണ് മാലി ദ്വീപിലേക്ക് ആയിരുന്നു ആ യാത്ര എന്ന പങ്കുവെച്ചത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments