Categories: Film NewsMalayalam

വിഷനും കണ്‍വിക്ഷനും കോണ്‍ഫിഡന്‍സും ഒരുമിക്കുമ്പോൾ: റോക്കിഭായ്നെ കടത്തിവെട്ടി പ്രശാന്ത് നീൽ

ബിഗ് ബജറ്റ് ചിത്രങ്ങൾ എന്ന് കേൾക്കുമ്പോൾ ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ആദ്യം ഓർമ്മവരിക ബോളിവുഡ് എന്ന പേര് മാത്രമാണ്. എന്നാൽ ബോളിവുഡിനെ ഇപ്പോൾ വിറപ്പിച്ചുകൊണ്ട് കന്നഡ ചിത്രം കെജിഎഫ് ഇന്ത്യൻ സിനിമയിൽ തരംഗമായി കൊണ്ടിരിക്കുകയാണ് .ബോളിവുഡിനെ കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് കൊണ്ട് സർപ്രൈസ് ചെയ്യിപ്പിച് ബോളിവുഡ് സംവിധായകരെ അടക്കം ഞെട്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീൽ എന്ന അമരക്കാരൻ. ശങ്കർ, രാജമൗലി സിനിമകളും ബോളിവുഡിനെ വെല്ലുന്ന തരത്തിലെ ഫിലിം മേക്കിങ് സ്റ്റൈലും ഉൾപ്പെടുത്തി വിസ്മയിച്ച് പ്രശാന്ത് ഇപ്പോൾ ചർച്ചകളിൽ ഇടം പിടിക്കുകയായിരുന്നു.

ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ അധികം പേര് വരാത്ത ഇൻഡസ്ട്രി ആയിരുന്നു കന്നട സിനിമ മേഖല. പക്ഷേ കന്നഡ സിനിമാലോകത്തെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിച് പ്രശാന്ത് ഇന്ന് ചർച്ചകളിൽ ഇടം പിടിക്കുകയാണ് .ബോളിവുഡിനെ പിന്നിലാക്കി ഇന്ത്യൻ സിനിമാചരിത്രത്തിൽ തരംഗമായി കൊണ്ടിരിക്കുന്ന കെജിഎഫ് ചാപ്റ്റർ 2 മൂന്നാം ഭാഗത്തേക്കും കടക്കുകയാണ്. ഇനി ബ്രഹ്മാണ്ട സിനിമകൾ എടുക്കുന്ന സംവിധായകരുടെ ലിസ്റ്റിൽ പ്രശാന്തും ഉണ്ടാക്കുമെന്നത് ഉറപ്പാണ്.

കെജിഎഫിൻറെ മൂന്നാം ഭാഗം ഉടനെ ഉണ്ടാകുമെന്ന് എന്തായാലും ഉറപ്പില്ല ,പ്രഭാസ് കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രശാന്ത് അണിയറയിൽ ഒരുക്കുന്നത്. ചിത്രത്തിൽ, ഒരു മലയാളി സാന്നിധ്യവുമുണ്ട് മലയാളത്തിലെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ് മറ്റൊരു വേഷത്തിലെത്തുന്നുണ്ട്.

തിരക്കഥയും സംവിധാനവും ഒക്കെ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിച്ചു കൊണ്ട് ജനങ്ങളുടെ പൾസ് അറിഞ്ഞുകൊണ്ടാണ് കെജിഎഫ് 2 പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത് .യഷിനെ വാനോളം ഉയർത്തുന്നത് പോലെ തന്നെയാണ് ചിത്രത്തിനെ സംവിധായകൻ പ്രശാന്തിനെ ഇപ്പോൾ ആരാധകർ നോക്കിക്കാണുന്നത്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago