Categories: Film NewsMalayalam

22 വർഷങ്ങൾക്ക് ശേഷം മാസ്സ് പരിവേഷവുമായി സുരേഷ് ഗോപി : പാപ്പൻ, ന്റെ ട്രെയിലർ

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരന്ന പൊറിഞ്ചു മറിയം ജോസിന് ശേഷം സംവിധായകൻ ജോഷി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. ചിത്രത്തിൻറെ ട്രൈലർ ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ആരാധകരും ചിത്രം കാണാനുള്ള ആകാംക്ഷയിലാണ്. ലേലം, പത്രം എന്നീ ബമ്പർ ഹിറ്റുകൾ സമ്മാനിച്ച സുരേഷ് ഗോപി ജോഷി കൂട്ട്കെട്ടിൽ പിറക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് നൽകുന്നത്.

സുരേഷ് ഗോപിയെ ഹീറോ ആക്കി 22 വർഷത്തെ ഇടവേളക്ക് ശേഷം സംവിധായകൻ ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ് ഗോപി ആരാധകർക്കും വലിയൊരു സന്തോഷമാണ് നൽകുന്നത്. ചിത്രത്തിൽ സുരേഷ് ഗോപിയെ കൂടാതെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവതാരികയും പ്രേക്ഷകർക്ക് പ്രിയങ്കരിയുമായ
നൈലാ ഉഷയാണ് .

ചിത്രം ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും എത്തുന്നുണ്ട്. അച്ഛനും മകനും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്.ക്രിയേറ്റീവ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നത് അഭിലാഷ് ജോഷി,എഡിറ്റർ ശ്യാം ശശിധരനും സംഗീതം ജേക്സ് ബിജോയുമാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (U.S.A), തോമസ് ജോൺ (U.S.A) ആണ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദും , ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂരും മേക്കപ്പ് റോണെക്സ് സേവ്യരുമാണ്. കോസ്റ്റ്യൂം പ്രവീൺ വർമയും,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക് സുരാണ്. പി ആർ ഓ ആയി പ്രവർത്തിക്കുന്നത് മഞ്ജു ഗോപിനാഥും മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റുമാണ്.

ICG Malayalam

Recent Posts

‘ഗോളം’ മെയ് 24 മുതൽ; കോൺസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…

6 days ago

ആക്ഷന്‍ അഡ്വെഞ്ചര്‍ ചിത്രം ‘പൗ’ അണിയറയിൽ ഒരുങ്ങുന്നു

ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…

3 weeks ago

ഹാലിളക്കാന്‍ ‘ഹാല്‍’; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…

3 weeks ago

കയ്യടി നേടി കഥാപാത്രമായി മണികണ്ഠൻ ആചാരിയുടെ ‘അഞ്ചരക്കള്ളകൊക്കാൻ’

"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…

2 months ago

പ്രേക്ഷകമനം നിറച്ച്  ‘സീക്രട്ട് ഹോമി’ലെ ഓർമച്ചോട്ടിൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…

2 months ago

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…

2 months ago