Saturday, April 27, 2024
HomeMalayalamFilm Newsഎല്ലാ ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല: 'പുഴു ' ചിത്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍

എല്ലാ ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല: ‘പുഴു ‘ ചിത്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍

എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല’, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തി ര തീന സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു പുഴു .ചിത്രത്തിൽ പാർവതി പ്രധാന കഥാപാത്രത്തെ എത്തിയിരുന്നു ,ചിത്രം പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയം ഏറെ കൈയടി നേടിയിരുന്നു ,ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ആരോപണവുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരിക്കുകയാണ്. റിപ്പോർട്ടർ ചാനലിൽ നൽകിയ ചാനൽ ചർച്ചയിലൂടെ ആയിരുന്നു രാഹുൽ ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

പുഴു സിനിമ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണവുമായി ആണ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്, ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അതി മനോഹരമായി അഭിനയിച്ചു, എന്നാൽ ബ്രാഹ്മണ സമുദായത്തെ മോശമായി ചിത്രീകരിക്കുകയാണ് ഉണ്ടായത് എന്ന് രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. ബ്രാഹ്മണ സമുദായത്തിൽ മാത്രമല്ല എല്ലാ സമുദായങ്ങളിലും തീവ്രമായ സ്വഭാവക്കാർ ഉണ്ട്. ഗോഡ്‌സെ ഒരു തീവ്ര ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ്. പുഴു എന്ന ചിത്രം ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ ഒരിക്കലും കുറ്റം പറയാൻ സാധിക്കില്ല എന്നായിരുന്നു രാഹുൽ ഈശ്വർ പറഞ്ഞത്.

പാർവ്വതി ഭർത്താവും ഒരു മാരേജ് ഓഫീസറുടെ മുന്നിൽ നിന്ന് സംസാരിക്കുന്ന ഒരു രംഗമുണ്ട്, ചിത്രത്തിൽ അയാളെ അടിക്കുകയും അതിനുശേഷം ജാതി കാരണം പറഞ്ഞു കൊടുക്കുന്നത് അഭിമാനിക്കുകയും ചെയ്യുന്നത് കാണാം , എസ്.സി, എസ്.ടി കോസിനോടുള്ള അവഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗവുമാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു ,മാത്രമല്ല ജാതിയുടെ പേരുപറഞ്ഞ് ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല എന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments