Thursday, April 25, 2024
HomeMalayalamഐറ്റം ഡാൻസ് ചെയ്യാത്തത് എൻറെ കോൺഫിഡൻസ് കുറവുകൊണ്ടല്ല: തുറന്നു പറച്ചിലുമായി രജിഷ വിജയൻ

ഐറ്റം ഡാൻസ് ചെയ്യാത്തത് എൻറെ കോൺഫിഡൻസ് കുറവുകൊണ്ടല്ല: തുറന്നു പറച്ചിലുമായി രജിഷ വിജയൻ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉഗ്രം ഉജ്വലം എന്ന ടാലന്റ് ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി പിന്നീട് അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിലെ നായിക കഥാപാത്രത്തിന് തന്നെ 2016-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള നോമിനേഷനും രജിഷ സ്വന്തമാക്കിയിരുന്നു.

മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായ ശേഷം താരം അന്യഭാഷയിലേക്ക് കടന്നു. തമിഴകത്തിലെ പ്രിയപ്പെട്ട താരങ്ങളായ ധനുഷിനൊപ്പം സൂര്യയ്ക്കൊപ്പം മികച്ച വേഷങ്ങൾ രജിഷ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ റേഡിയോ മിർച്ചി ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ മനുഷ്യ ശരീരത്തെ ഒബ്ജക്റ്റിഫൈ ചെയ്യുന്ന ഒരു കാര്യത്തിന്റെയും ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് നടി രജിഷ വിജയന്‍ തുറന്നുപറയുകയാണ് ,എന്തു കൊണ്ടാണ് തനിക്ക് ഐറ്റംഡാന്‍സ് നമ്പറുകളോട് വിയോജിപ്പ് എന്ന ചോദ്യത്തോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമയിൽ ഒരിക്കലും ഗ്ലാമർ ഗ്ലാമറസ് ആയിട്ടുള്ള വേഷങ്ങൾ താൻ ചെയ്യില്ല എന്നോ പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കില്ല എന്നു എവിടെയും പറയില്ല, ശരീരത്തിന് ഇണങ്ങുന്ന ഏതു വസ്ത്രം ധരിക്കാൻ ഇഷ്ടമാണ്, ഭംഗിയായും സൗന്ദര്യാത്മകമായും സിനിമയില്‍ ചിത്രീകരിക്കുകയാണെങ്കില്‍ മാത്രമാണ് അത്തരം വേഷങ്ങൾ ചെയ്യുക എന്നും പറഞ്ഞു.

കൂടാതെ ഐറ്റം ഡാൻസ് എന്ന് ഒരു വിഭാഗത്തിലേക്ക് വരുമ്പോൾ അതിലെ പാട്ടും പാട്ടിൻറെ വരികളും ഡാൻസും ക്യാമറയുടെ ആംഗിളും എല്ലാം ഒരു പ്രധാനപ്രശ്നമാണ്, ഇതെല്ലാം ഒരു സ്ത്രീ ശരീരത്തെ എക്സ്പോസ് ചെയ്യുന്ന രീതിയാണ്.ഇത്തരത്തിലുള്ള കാര്യങ്ങളുടെ ഭാഗമാകാൻ താത്പര്യമില്ല. അല്ലാതെ അവിടെ വിഷയം എന്റെ കോണ്‍ഫിഡന്‍സ് അല്ലെന്നും രജിഷ അഭിമുഖത്തിലൂടെ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments