Saturday, April 27, 2024
HomeMalayalamവിവാദം കെട്ടടങ്ങുന്നതിന് മുൻപ് പാൻ മസാല ബ്രാൻഡിനെ അംഗീകരിച്ചതിന് മഹേഷ് ബാബുവിനെ ട്രോളി സോഷ്യൽ...

വിവാദം കെട്ടടങ്ങുന്നതിന് മുൻപ് പാൻ മസാല ബ്രാൻഡിനെ അംഗീകരിച്ചതിന് മഹേഷ് ബാബുവിനെ ട്രോളി സോഷ്യൽ മീഡിയ

തെലുങ്ക് സിനിമ ഇൻഡസ്ട്രി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് മഹേഷ് ബാബു. നിരവധി സൂപ്പർഹിറ്റുകൾ തെലുങ്ക് സിനിമാ ലോകത്ത് നൽകിയ മഹേഷ് ബാബുവിന് ഈ അടുത്ത കാലത്ത് നിരവധി വിമർശനങ്ങൾ ഏറ്റെടുക്കേണ്ടി വന്നു.’ബോളിവുഡിന് എന്നെ താങ്ങാൻ കഴിയില്ല” എന്ന മഹേഷ് ബാബുവിന്റെ സമീപകാല പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു ,ഇപ്പോഴിതാ ആ ചർച്ചകൾ അവസാനിക്കാതെ മറ്റൊരു വിവാദം കൂടി വന്നിരിക്കുകയാണ്. പുകയില ബ്രാൻഡ് പ്രൊമോട്ട് ചെയ്തതിന് സോഷ്യൽ മീഡിയയിൽ താരം വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്,

മീഡിയയിൽ ഉൾപ്പെടെ താരത്തിന്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ടുള്ള കമൻറുകൾ ആണ് വരുന്നത് , ഒരു പാൻ മസാല പ്രചാരണത്തിൽ വന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. അടുത്തിടെ അദിവി ശേഷിന്റെ ‘മേജർ’ ട്രെയിലർ നെഞ്ചിൽ വെച്ചായിരുന്നു മഹേഷ് ബാബു പ്രസ്താവന നടത്തിയത് ,ബോളിവുഡ് സിനിമകളിൽ അഭിനയിക്കാനുള്ള തൻറെ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ബോളിവുഡിന് തനിക്ക് താങ്ങാൻ കഴിയില്ല എന്ന് താരം പറഞ്ഞത് .പ്രസ്താവന ആ സമയത്ത് വലിയ വിവാദങ്ങളുണ്ടാക്കിയില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ വൈറൽ ആവുകയും ഇതേ വിഷയത്തെ കുറിച്ച് നിരവധി ചർച്ചകൾ ആരാധകർ നടത്തുകയും ചെയ്തു .

ബോളിവുഡിലേക്ക് ഓഫറുകൾ ലഭിക്കുന്നുണ്ട്, പക്ഷേ അവർക്ക് തന്നെ താങ്ങാൻ കഴിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് ,ത്തസമയം മറ്റുള്ളവർക്ക് വേണ്ടി പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, തെലുങ്ക് സിനിമ ഉപേക്ഷിക്കാനും മറ്റു സിനിമകളിലേക്ക് പോകാനും ഞാനിതുവരെ ചിന്തിച്ചിട്ടില്ല എന്നായിരുന്നു താരം പറഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments