മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉഗ്രം ഉജ്വലം എന്ന ടാലന്റ് ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി പിന്നീട് അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിലെ നായിക കഥാപാത്രത്തിന് തന്നെ 2016-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള നോമിനേഷനും രജിഷ സ്വന്തമാക്കിയിരുന്നു.
മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായ ശേഷം താരം അന്യഭാഷയിലേക്ക് കടന്നു. തമിഴകത്തിലെ പ്രിയപ്പെട്ട താരങ്ങളായ ധനുഷിനൊപ്പം സൂര്യയ്ക്കൊപ്പം മികച്ച വേഷങ്ങൾ രജിഷ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ റേഡിയോ മിർച്ചി ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ മനുഷ്യ ശരീരത്തെ ഒബ്ജക്റ്റിഫൈ ചെയ്യുന്ന ഒരു കാര്യത്തിന്റെയും ഭാഗമാകാന്‍ തനിക്ക് താല്പര്യമില്ലെന്ന് നടി രജിഷ വിജയന് തുറന്നുപറയുകയാണ് ,എന്തു കൊണ്ടാണ് തനിക്ക് ഐറ്റംഡാന്‍സ് നമ്പറുകളോട് വിയോജിപ്പ് എന്ന ചോദ്യത്തോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
സിനിമയിൽ ഒരിക്കലും ഗ്ലാമർ ഗ്ലാമറസ് ആയിട്ടുള്ള വേഷങ്ങൾ താൻ ചെയ്യില്ല എന്നോ പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കില്ല എന്നു എവിടെയും പറയില്ല, ശരീരത്തിന് ഇണങ്ങുന്ന ഏതു വസ്ത്രം ധരിക്കാൻ ഇഷ്ടമാണ്, ഭംഗിയായും സൗന്ദര്യാത്മകമായും സിനിമയില്‍ ചിത്രീകരിക്കുകയാണെങ്കില്‍ മാത്രമാണ് അത്തരം വേഷങ്ങൾ ചെയ്യുക എന്നും പറഞ്ഞു.
കൂടാതെ ഐറ്റം ഡാൻസ് എന്ന് ഒരു വിഭാഗത്തിലേക്ക് വരുമ്പോൾ അതിലെ പാട്ടും പാട്ടിൻറെ വരികളും ഡാൻസും ക്യാമറയുടെ ആംഗിളും എല്ലാം ഒരു പ്രധാനപ്രശ്നമാണ്, ഇതെല്ലാം ഒരു സ്ത്രീ ശരീരത്തെ എക്സ്പോസ് ചെയ്യുന്ന രീതിയാണ്.ഇത്തരത്തിലുള്ള കാര്യങ്ങളുടെ ഭാഗമാകാൻ താത്പര്യമില്ല. അല്ലാതെ അവിടെ വിഷയം എന്റെ കോണ്‍ഫിഡന്‍സ് അല്ലെന്നും രജിഷ അഭിമുഖത്തിലൂടെ പറഞ്ഞു
നവാഗതനായ സംജാദ് സംവിധാനം ചെയ്ത് ആനും സജീവും ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി നിർമിക്കുന്ന കുറ്റാന്വേഷണ ത്രില്ലർ 'ഗോള'ത്തിൻ്റെ…
ദീപക് നാഥൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ദീപക് നാഥൻ നിർമിച്ച് ഗില്ലി രചനയും സംവിധാനവും ചെയ്യുന്ന പൗ എന്ന ചിത്രം അണിയറയിൽ…
ഷെയ്ൻ നിഗം നായകൻ ആകുന്ന പുതിയ ചിത്രം “ഹാൽ” ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈദ് ദിനത്തിൽ പുറത്തിറങ്ങി. ജെവിജെ…
"ബാലനാടാ, കയ്യടിക്കടാ..." എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര…
സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുന്ന കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോമിലെ ഓർമച്ചോട്ടിൽ എന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. ശങ്കർ ശർമ…
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം...തുടക്കം മുതല്‍…